നോക്കിയ ലൂമിയ 525 - റിവ്യു

WEBDUNIA| Last Modified ചൊവ്വ, 18 ഫെബ്രുവരി 2014 (10:55 IST)
PRO
നോക്കിയയുടെ വമ്പന്‍ തിരിച്ചുവരവിന് അരങ്ങൊരുക്കിയ മോഡലുകളാണ് ലൂമിയ സീരിസുകള്‍. ഇതില്‍ത്തന്നെ ഏറ്റവുമധികം വില്‍പ്പന നേടിയ മോഡലുകളാണ് ലൂമിയ 510, 520 എന്നിവ.

വിലക്കുറവും ഈ വിലനിലവാരത്തില്‍ മറ്റ് മോഡലുകള്‍ നല്‍കുന്ന കോണ്‍ഫിഗറേഷന്‍ ഉറപ്പ് നല്‍കാനും കഴിഞ്ഞതാണ് ഈ മോഡലുകളുടെ വിജയകാരണമായത്.

ലൂമിയ 520യുടെ പരാതി 512 എം‌‌പി പ്രോസസര്‍ ചില ഗെയിമുകള്‍ക്ക് ഇണങ്ങുന്നതല്ലെന്നാ‍യിരുന്നു. എന്നാല്‍ 525 എന്ന മോഡല്‍ ഇത് പരിഹരിക്കുന്നുണ്ട്.

ഒരു ഗിഗാഹെട്സിന്റെ ഡ്യുവല്‍ കോര്‍ സ്നാപ്‍ഡ്രാഗണ്‍ പ്രോസസ്സറാണ് ഇതിലുള്ളത്. 00 × 480 പിക്സല്‍ റെസലൂഷനുള്ള നാലിഞ്ച് ഡിസ്പ്ലേ മികച്ച ദൃശ്യാനുഭവം നല്‍കുന്നു.

ഒരു സിം ഇടാനുള്ള സൌകര്യം മാത്രമേ ഫോണിലുള്ളൂ. മൈക്രോ സിമ്മും മൈക്രോ എസ്‌ഡി കാര്‍ഡുമാണ്. എട്ട് ജിബി ഇന്റേണല്‍ മെമ്മറി കൂടാതെ ഏഴ് ജിബി ക്ലൗഡ് സ്റ്റോറേജ് സ്പേസും കമ്പനി സൗജന്യമായി നല്‍കുന്നുണ്ട്.

അഞ്ച് മെഗാപിക്സലിന്റേതാണ് പ്രധാന ക്യാമറ. മുന്‍ ക്യാമറയില്ലാത്തത് സ്കൈപ്പ് ഒക്കെ ഉപയോഗിക്കുന്നവര്‍ക്ക് ഒരു കുറവാണ് വി‌ജി‌എ ക്യാമറയെങ്കിലും നല്‍കാമായിരുന്നു.ഫ് ളാഷ് സൗകര്യവും ഇല്ല.


വിന്‍ഡോസ് ഫോണ്‍ 8 ഓപ്പറേറ്റിങ് സിസ്റ്റമാണ് രണ്ടു മോഡലുകളിലും. ഏറ്റവും പുതിയ ലൂമിയ ബ്ലാക്ക് അപ്‌ഡേഷനും ( update 3 ) സാധ്യമാണ്. ഒരു സിം ഇടാനുള്ള സൗകര്യമേ ഫോണിനുള്ളൂ. ഭാരക്കുറവും എന്നാല്‍ കൈയ്യിലൊതുങ്ങുന്നതുമായ ഫോണാണിതെന്ന് നിസംശയം പറയാം.

പവര്‍ ഓഫ്/ഓണ്‍ ബട്ടണുകളെല്ലം ഫോണിന്റെ വലതുവശത്താണ്. ഹെഡ്‌ഫോണ്‍ ജാക്ക് മുകളിലും ചാര്‍ജര്‍/ യു‌എസ്‌ബി കണക്ടര്‍ എന്നിവ താഴെയും നല്‍കിയിരിക്കുന്നു. ഹെഡ്ഫ്‌ഓണ്‍ ജാക്കിനെപ്പറ്റി പലയിടങ്ങളില്‍നിന്നും പരാതി ഉയരുന്നുണ്ട്. സാധാരണ നോക്കിയ ഫോണിന്റെ പിന്‍ അല്ല ഇവിടെ ഉപയോഗിക്കേണ്ടതെന്ന നോക്കിയ തന്നെ പറയുന്നുമുണ്ട്.

റിംഗ്ടോണ്‍ മ്യൂസിഒക് ഫയലിലുള്ളാ ഏത് പാട്ടും ഉപയോഗിച്ച് പേഴ്സണലൈസ് ചെയ്യാന്‍ മറ്റ് ഫോണുകളിലെപ്പോലെ ഇതില്‍ കഴിയില്ല. ഇതിന് റിംഗ്ടോണ്‍ മേക്കര്‍ പോലുള്ള സോഫ്റ്റ്‌വെയര്‍ ആവശ്യമാണ്.

ക്യു‌ആര്‍ കോഡ് റീഡര്‍, എക്സ് ബോക്സ് എന്നിവ വളരെയധികം പ്രയോജനപ്രദമാണ്. ഹിയര്‍ ഡ്രൈവ്, ഹിയര്‍ മാപ്പ് എന്നിവ വളരെയധികം പ്രാധാന്യമുള്ള ആപ്പുകളാണ്. നാവിഗേഷന്‍ സൌകര്യവും

ഡിസൈനും ബ്രാന്‍ഡ് വാല്യുവും വിലയും കീശയില്‍ ഒതുങ്ങുന്ന വലിപ്പവും നോക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന മോഡലാണിത്.

ചിത്രത്തിനും വിവരങ്ങള്‍ക്കും കടപ്പാട്- നോക്കിയ വെബ്സൈറ്റ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :