ഗ്യാലക്സി ബീം: സ്മാര്‍ട്ട്‌ഫോണ്‍ മാത്രമല്ല, പ്രൊജക്‌ടറും!

WD


മികച്ച സ്മാര്‍ട്ട്‌ഫോണുകളെ താരതമ്യം ചെയ്യുമ്പോള്‍ സാംസങ് ഗ്യാലക്സി ബീമിലെ പ്രൊജക്‌ടര്‍ തന്നെയാണ്‌ ഫോണിനെ അതുല്യമാക്കുന്നതെന്ന് നിസ്സംശയം പറയാം. സോഫായില്‍ ചാരിക്കിടന്ന്, ഫോണിന്‍റെ പ്രൊജക്‌ടര്‍ ഉപയോഗിച്ച്, വലിയ സ്ക്രീനില്‍ ഒരു സിനിമ ആസ്വദിക്കുന്നത് സാംസങ് ഗ്യാലക്സി ബീം ഉണ്ടെങ്കിലും ഒരു സ്വപ്നമല്ല, പകരം യാഥാര്‍ത്ഥ്യമാണ്‌. പ്രൊജക്‌ടര്‍ ഉണ്ടെന്ന കാരണത്താല്‍ പലരും ഈ ഫോണിലേക്ക് ആകര്‍ഷിക്കപ്പെടുമെങ്കിലും ഇതൊരു വിജയമാണോ എന്ന് കാലം തന്നെ തെളിയിക്കണം.

എന്തായാലും, ഫോണിന്‍റെ മൊത്തത്തിലുള്ള പ്രവര്‍ത്തനം തൃപ്തികരം എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഫോണിന്‍റെ രൂപകല്‍പന ആകര്‍ഷണീയമാണ്‌, ആന്‍ഡ്രോയിഡ് ഫോണെന്ന നിലയില്‍ മികച്ച പ്രകടനവും നടത്തുന്നു. കാര്യമൊക്കെ ശരിതന്നെ. എന്നാല്‍ ജിഞ്ചര്‍ബേര്‍ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‌ പകരമായി, പുതിയതായി പുറത്തുവന്നിരിക്കുന്ന ഐസ്ക്രീം സാന്‍ഡ്‌വിച്ചിലോ ജെല്ലിബീനിലോ ഈ ഫോണ്‍ പുറത്തിറക്കാമായിരുന്നില്ലേ എന്നൊരു ചോദ്യം അവശേഷിക്കുന്നുണ്ട്.

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
ഫോണിന്‍റെ പിന്‍വശത്ത് ഘടിപ്പിച്ചിരിക്കുന്നത് 5 മെഗാപിക്സല്‍ ക്യാമറയാണ്‌. എച്ച്‌ഡി 720 പിക്സല്‍ ഡെഫിനിഷനില്‍ ഈ ക്യാമറ വീഡിയോ ഒപ്പിയെടുക്കും. എന്നാല്‍ 1080 പിക്സല്‍ ക്ലാരിറ്റി എങ്കിലും വേണം വീഡിയോ ദൃശ്യങ്ങള്‍ക്ക് എന്ന് കരുതുന്നവരെ ഈ ഫോണ്‍ നിരാശപ്പെടുത്തും. ഇന്‍ഡോര്‍ ചിത്രങ്ങളേക്കാള്‍ ഔട്ട്‌ഡോര്‍ ചിത്രങ്ങള്‍ എടുക്കത്തക്ക രീതിയിലുള്ളതാണ്‌ ഈ ക്യാമറ. എല്‍ഇ‍ഡി ഫ്ലാഷാണ്‌ ഈ ക്യാമറയുടേത് എന്നത് മറ്റൊരു സവിശേഷതയാണ്‌. ഇതിനൊക്കെ പുറമെ, സ്മൈല്‍ ഷോട്ടും പനോരമയും ആക്ഷന്‍ ഷോട്ടുകളും പോലുള്ള സാധാരണ സാംസങ് ആന്‍ഡ്രോയിഡ് ക്യാമറാ ഫീച്ചറുകളും ഇതിലുണ്ട്.
റിലയന്‍സ് ഡിജിറ്റലിലെ സാങ്കേതിക വിദഗ്ധരാണ്‌ ഈ അവലോകനം തയ്യാറാക്കിയിരിക്കുന്നത്. ഗാര്‍ഹിക ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍ ഗെയിമിംഗ്, ടെലികോം ഉല്‍പന്നങ്ങള്‍ എന്നിവയുടെ മുഴുവന്‍ ശ്രേണിയും നിങ്ങള്‍ക്ക് ഒരൊറ്റ ഇടത്തില്‍ നിന്നും റിലയന്‍സ് ഡിജിറ്റല്‍ ലഭ്യമാക്കുന്നു. കൂടുതല്‍ അറിയാനായി റിലയന്‍സ് ഡിജിറ്റല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതലറിയാന്‍ റിലയന്‍സ് ഡിജിറ്റലിന്‍റെ ഫേസ്ബുക്ക് പേജോ ട്വിറ്റര്‍ പേജോ സന്ദര്‍ശിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :