മുംബൈ ഭീകരാക്രമണക്കേസില്‍ ജീവനോടെ പിടിയിലായ ഏക പാക് ഭീകരന്‍ അജ്മല്‍ കസബിനെ കളിയാക്കി പാകിസ്ഥാനില്‍ നിന്ന് വീഡിയോ. കസബിനെ മാതൃരാജ്യം ‘വീരന്‍’ ആയി ചിത്രീകരിക്കുന്നതിനെ കണക്കിന് കളിയാക്കുന്ന ഗാനമാണിത്.
ലാഹോറില്‍ നിന്നുള്ള ‘ദി ഡിസ്‌ഹോണര്‍ ബ്രിഗേഡ്‘ എന്ന ബാന്റ് ആണ് ‘ആലൂ അന്‍ഡെ‘ എന്ന വീഡിയോ പുറത്തിറക്കിയത്. ഗാനത്തില്‍ പാക്രാഷ്ട്രീയവും കടന്നുവരുന്നുണ്ട്. നവാസ് ഷെരീഫ്, ഇമ്രാന്‍ ഖാന്‍ എന്നിവരെക്കുറിച്ചെല്ലാം പരാമര്‍ശമുണ്ട്.
നൊബേല്‍ പുരസ്കാരം നേടിയ പാക് ശാസ്ത്രജ്ഞന്‍ അബ്ദുസ് സലാമിനെ വിസ്മരിച്ച് കസബിനെയും മറ്റും പുകഴ്ത്തുന്ന നിലപാടിലേക്ക് പാക് ജനത തരംതാഴുന്നതിനെയാണ് ഗാനം വിമര്‍ശിക്കുന്നത്. ഫേസ്ബുക്കിലും യൂട്യൂബിലും വീഡിയോ ഏറെ പ്രചാരം നേടിക്കഴിഞ്ഞു. ഡോണ്‍ ന്യൂസ് ചാനലിലും ഇത് സംപ്രേഷണം ചെയ്തിരുന്നു.