മുംബൈ: 50 കി. സ്ഫോടകവസ്തുക്കള്‍ നഷ്ടപ്പെട്ടിരുന്നു

മുംബൈ| WEBDUNIA|
PTI
രാജ്യത്തെ നടുക്കിയ 13/7 മുംബൈ സ്ഫോടനത്തിനു തൊട്ടു മുമ്പ് പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന 40-50 കി. ഗ്രാം സ്ഫോടക വസ്തുക്കള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. കസ്റ്റഡിയില്‍ നിന്ന് നഷ്ടമായ സ്ഫോടക വസ്തുക്കളായിരിക്കാം മുംബൈ ഭീകരാക്രമണത്തിന് ഉപയോഗിച്ചത് എന്ന സംശയവും ശക്തമാണ്.

മുംബൈയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ സില്‍‌വാസയില്‍ പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കളാണ് നഷ്ടമായത്. അമോണിയം നൈട്രേറ്റ്, ജലാറ്റില്‍ സ്റ്റിക്കുകള്‍, ഡിറ്റണേറ്ററുകള്‍ എന്നിവയാണ് നഷ്ടമായത്. മെയ് 20 ന് ഒരു പ്രമുഖ റിസോര്‍ട്ടില്‍ നടത്തിയ തെരച്ചിലിലാണ് സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്.

13/7 മുംബൈ സ്ഫോടനത്തിലും മലേഗാവ് സ്ഫോടനത്തിലും മുലുന്ദ് സ്ഫോടനത്തിലും അമോണിയം നൈട്രേറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. സില്‍‌വാസയില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ കാണാതായതിനെ കുറിച്ച് മഹാരാഷ്ട്ര എടി‌എസ് അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് സില്‍‌വാസ പൊലീസ് അധികൃതരെ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :