സിയോമിയുടെ 40 ഇഞ്ച് ഹൈഡെഫിനിഷന്‍ ആന്‍ഡ്രോയ്ഡ് ടിവി

Last Modified ബുധന്‍, 25 മാര്‍ച്ച് 2015 (18:37 IST)
സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വിലക്കുറവിലൂടെ വന്‍ വിപ്ലവമുണ്ടാക്കിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളാണ് സിയോമി. സിയോമി എംഐ ടിവി 2 എന്ന പുതിയ 40 ഇഞ്ച് ഹൈഡെഫിനിഷന്‍ ആന്‍ഡ്രോയ്ഡ് ടിവി വിപണിയിലെത്തിച്ചിരിക്കുകയാണ്. ടി വി സിയോമിയുടേതായതിനാല്‍ വന്‍ പ്രതീക്ഷകളോടെയാണ് ടി വിയെ ടെക് ലോകം വീക്ഷിക്കുന്നത്.

1.45 ജിഎച്ച്‌സെഡ് എംസ്റ്റാര്‍ 6എ908 പ്രോസസറാണുള്ളത്. എംഐ ടിവി 2
ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുള്ള ടെലിവിഷനാണ്. ഇത് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് പതിപ്പിലാണ്. ഈ സ്മാര്‍ട്ട് ടിവി ഒരു വിനോദ ഉപാധിയും അതേസമയം ആന്‍ഡ്രോയ്ഡ് ഗെയിം കണ്‍സോളുമായാണ് പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ ടി വിയെ ഏറ്റവും ആകര്‍ഷണീയമാക്കുന്നത് പതിവ് പോലെ അതിന്റെ വിലയാണ്. വെറും 302 ഡോളര്‍ (ഏതാണ്ട് 20,000 രൂപ) ആണ് ഇതിന്റെ വില. എംഐ പാഡും, സ്മാര്‍ട്ട്‌ഫോണായ റെഡ്മി 2 ഉം ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയ സമയത്താണ് സ്മാര്‍ട്ട് ടീവിയും സിയോമി പുറത്തിറക്കിയിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :