ബ്ലാക്ക്ബെറി തിരിച്ചുവരുന്നു ലീപ്പുമായി

Last Modified ശനി, 2 മെയ് 2015 (16:07 IST)
ബ്ലാക്ക്ബെറി തങ്ങളുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ ലീപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. മെയ് 7 ഓടെ ഫോണ്‍ വിപണിയിലെത്തും. ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് കമ്പനി ഫോണ്‍ അവതരിപ്പിച്ചത്. ഇന്ത്യയില്‍
20,000 ഓളം രൂപയാണ് ഫോണിന്റെ വില

720X1280 പിക്‌സല്‍സ് റിസൊല്യൂഷനുള്ള
അഞ്ച് ഇഞ്ച് എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1.5 ഗിഗാഹെര്‍ട്‌സ് ക്വാല്‍കോം പ്രൊസസര്‍, രണ്ട് ജിബി റാം, 16 ജിബി ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് എന്നിവയാണ്
ലീപിന്റെ മറ്റ് പ്രത്യേകതകള്‍. എടുത്തുമാറ്റാവാനാത്ത തരത്തിലുള്ള 2800 എം.എ.എച്ച് ലി അയണ്‍ ബാറ്ററി ഫോണിന്
25 മണിക്കൂര്‍
പ്രവര്‍ത്തന സമയം നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഫോണില്‍ 128 ജി.ബി. വരെയുളള എസ്.ഡി. കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കും. അഞ്ച് എക്‌സ് ഡിജിറ്റല്‍ സൂമും എല്‍ഇഡി ഫ്ളാഷുമുള്ള 8 മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് പിന്‍ക്യാമറയും രണ്ട് മെഗാപിക്‌സല്‍ മുന്‍ക്യാമറയും ലീപ്പിലുണ്ട്.
ഫോണില്‍ 4ജി എല്‍ടിഇ, വൈഫൈ ഹോട്ട്‌സ്‌പോട്ട്, ബ്ലൂടൂത്ത്, എ-ജി.പി.എസ് തുടങ്ങി എല്ലാ സംവിധാനങ്ങളുമുണ്ട് ലീപ്പില്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :