ഇൻറർനെറ്റ് സമത്വം: ട്രായ് തീരുമാനം നിരാശാജനകമെന്ന് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ്

വാഷിങ്ടൺ| rahul balan| Last Modified ചൊവ്വ, 9 ഫെബ്രുവരി 2016 (15:15 IST)
ഇൻറർനെറ്റ് സമത്വത്തിന് അംഗീകാരം നൽകിയ ട്രായ് തീരുമാനം നിരാശാജനകമെന്ന് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ്. ‘എല്ലാവര്‍ക്കും സൌജന്യമായി ഇൻറർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിന് തിരിച്ചടിയാണ് ട്രായ് തീരുമാനം. ഫ്രീബേസിക്സിന് മാത്രമല്ല സൗജന്യമായി സേവനങ്ങൾ ലഭ്യമാക്കാനുള്ള മറ്റ് പദ്ധതികൾക്കും ഈ തീരുമാനം തടസമായി’ - സുക്കര്‍ബര്‍ഗ് പറഞ്ഞു.

‘കണക്ടിങ് ഇന്ത്യ’ പോലുള്ള പദ്ധതിയുമായി സഹകരിക്കും. ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇല്ലാതാക്കാൻ ഇത്തരം പദ്ധതികള്‍ക്ക് സധിക്കുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.
എല്ലാവർക്കും ഇൻറർനെറ്റ് ലഭിക്കുകയെന്നത് തന്നെയാണ് ഡോട്ട് ഓർഗിന്റെ ലക്ഷ്യമെന്നും സുക്കർബർഗ് ഫേസ്ബുക്കിൽ കുറിച്ചു.

നിരക്ക് ഇളവിന്‍റെ മറവില്‍ ഇന്‍റര്‍നെറ്റ് കൈപ്പിടിയിലൊതുക്കാനുള്ള വമ്പന്‍ കമ്പനികളുടെ നീക്കത്തിനെതിരെ സൈബര്‍ ലോകത്ത് ശക്തമായ പ്രതിഷേധം നടന്നിരുന്നു. ഇതിന്റെ കൂടെ പശ്ചാത്തലത്തിലായിരുന്നു ട്രായിയുടെ പുതിയ തീരുമാനം.

ഉള്ളടക്കവും സേവനവും പരിഗണിക്കാതെ എല്ലാ ഡാറ്റാ സേവനത്തിനും ഒരേ നിരക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് ട്രായ് വ്യക്തമാക്കിയിരുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :