മൂന്നുമാസം പ്രായമായ മകളെ നീന്തല്‍ പഠിപ്പിച്ച് സുക്കര്‍ബര്‍ഗ്

 സോഷ്യല്‍ മീഡിയ , സുക്കര്‍ബര്‍ഗ് , മാക്‌സിമ , മകളെ നീന്തല്‍ പഠിപ്പിക്കുന്നു
കാലിഫോര്‍ണിയ| jibin| Last Modified ചൊവ്വ, 26 ജനുവരി 2016 (14:37 IST)
മൂന്നുമാസം മാത്രം പ്രായമായ മകളെ നീന്തല്‍ പഠിപ്പിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഫേസ്‌ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. ഞായറാഴ്‌ചയാണ് മകള്‍ മാക്‌സിമയെ വെള്ളത്തിനുമുകളില്‍ മുകളില്‍ മലര്‍ത്തിക്കിടത്തുന്ന ചിത്രം അദ്ദേഹം ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌തത്.

മകളുടെ ആദ്യ നീന്തല്‍, അവള്‍ അത് ഇഷ്ടപ്പെടുന്നെന്നും സുക്കര്‍ബര്‍ഗ് ചിത്രത്തിന് കാപ്‌ഷ്യനായി നല്‍കുക കൂടി ചെയ്‌തതോടെ ചിത്രം വൈറലായി. മണിക്കൂറുകള്‍ക്കകം 20 ലക്ഷത്തോളം ലൈക്കുകകളും 16,000ത്തില്‍ അധികം ഷെയറുകളുമാണ് ചിത്രത്തിന് ലഭിച്ചത്.

മകളോടുള്ള സുക്കര്‍ബര്‍ഗിന്റെ വാത്സല്യത്തെ പ്രശംസിച്ചാണ് അദ്ദേഹത്തിന്റെ ആരാധകര്‍ കമന്റുകളിട്ടത്. ചെറു പ്രായത്തില്‍ തന്നെ കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ ചിത്രം പ്രചോദനമാകുമെന്നും ചിലര്‍ കമന്റു ചെയ്തിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സ്‌നേഹം തുറന്നുകാണിക്കുന്നതാണ് ചിത്രമെന്നും കമന്റുകള്‍ വന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :