vishnu|
Last Updated:
തിങ്കള്‍, 4 മെയ് 2015 (18:00 IST)
ഇന്റര്‍നെറ്റ് ഒരു ദിവസം പണിമുടക്കിയാല്‍ എന്താകും അവസ്ഥ. നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇല്ല എന്ന് തന്നെ പറയാം. കരണ്ടും വെള്ളവും ഭക്ഷണവും ഒക്കെ മുടങ്ങുന്നതുപോലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭിക്കുന്നതില്‍ തുടര്‍ച്ചയായ തടസം നേരിടേണ്ട കാലം അടുത്തു എന്നാണ് പുതിയ വിവരങ്ങള്‍. ഇപ്പോഴത്തെപ്പോലെ വേഗത്തില്‍ തടസമില്ലാതെ ഇന്റര്‍നെറ്റ് ലഭിക്കുക ഇനി വെറും എട്ടുവര്‍ഷങ്ങള്‍കൂടി മാത്രമായിരിക്കും എന്നാണ് കണക്കുകള്‍ പറയുന്നത്. ഇന്റർനെറ്റ് അതിന്റെ പരിധിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണത്രെ... പരിധി അവസാനിച്ചുകഴിഞ്ഞാല്‍ ലഭിക്കുന്ന ഡെറ്റകള്‍ ഒന്നും വ്യക്തതയുള്ളതാകണമെന്നില്ല. പലതിലും ആവശ്യമുള്ളതും ഇല്ലാത്തത്തുമായ അവസ്ഥയിലാകും ലഭിക്കുക, കൂടാതെ പല ഡേറ്റകളും കൂടിക്കിഴഞ്ഞ അവസ്ഥയിലുമായിരിക്കും എന്നാണ് ഗവേഷകര്‍ പറയുന്നത്.
ഇന്റർനെറ്റ് ടെലിവിഷന്റെയും വെബ് സ്ട്രീമിങ്ങിന്റെയും തിരക്കേറിയതും കമ്പ്യൂട്ടറുകളുടെ ശേഷി വർധിച്ചതും സ്മാർട്ട് ഫോണുകൾ വ്യാപകമായതും കൂടുതൽ കാര്യങ്ങളും ഇന്റർനെറ്റ് ഡാറ്റയെ ആശ്രയിക്കാൻ തുടങ്ങിയതുമൊക്കെയാണ് ലോകത്തെയാകെ ബാധിക്കാന്‍ പോകുന്ന ഇന്റര്‍നെറ്റ് പ്രതിസന്ധി ഉടലെടുക്കാന്‍ പോകുന്നത്. ടുജിയിൽനിന്ന് ത്രീജിയിലേക്കും ഫോർജിയിലേക്കും അവിടെ നിന്ന് ഫൈവ് ജിയിലേക്ക് കുതിക്കാന്‍ തയ്യാറെടുത്തിരിക്കുകയും ചെയ്യുന്ന സമയത്ത് ഇത്തരത്തിലൊരു പ്രതിസന്ധിയുണ്ടായാല്‍ ലോകജീവിതം തന്നെ ഏതാണ് സ്തംഭിക്കാന്‍ സാധ്യതയുണ്ട്. വ്യവസയം, ബാങ്കിംഗ്, സര്‍ക്കാര്‍, ഭരണം തുടങ്ങി ജനജീവിതത്തില്‍ കാര്യമായ പ്രതിസന്ധിയാകും ഇതുമൂലം ഉണ്ടാവുക.
നയിച്ചത്.ഫൈബർ ഒപ്ടിക്കൽ കേബിളുകളിലൂടെയാണ് ഇന്റർനെറ്റ് തരംഗങ്ങൾ കമ്പ്യൂട്ടറുകളിലേക്കും ലാപ്‌ടോപ്പുകളിലേക്കും സ്മാർട്ട്‌ഫോണുകളിലേക്കുമൊക്കെ എത്തുന്നത്. ഈ കേബിളുകളിലൂടെ പ്രസരിപ്പിക്കാവുന്ന ഡാറ്റ അതിന്റെ പരിധിയിലെത്തിക്കഴിഞ്ഞുവെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എട്ടുവർഷം കൂടിയേ ഇപ്പോഴത്തെ നിലയിൽ ഫൈബർ ഒപ്ടിക്‌സിലൂടെ ഇന്റർനെറ്റ് പ്രവർത്തിക്കൂ. അതിനു മുമ്പ് പുതിയ ഒപ്റ്റിക്കല്‍ കേബിളുകള്‍ സ്ഥാപിച്ചാല്‍ ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഇതിന് ഭാരിച്ച ചെലവാണ് വികസ്വര- വികസിത രാജ്യങ്ങളെ കാത്തിരിക്കുന്നത്. അതിനാല്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ലോകത്തെല്ലായിടത്തും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ചെലവേറുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.