വെബ്ദുനിയ ലേഖകൻ|
Last Modified ഞായര്‍, 6 സെപ്‌റ്റംബര്‍ 2020 (12:06 IST)
ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക്. 90,633 പേർക്കുകൂടി രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം. 41.13 ലക്ഷമായി. നിലവിൽ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ 41.23 ലക്ഷം പേർക്കാണ് ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണം സമാനമായി തന്നെ തുടർന്നാൽ മണിക്കൂറുകൾക്കകം തന്നെ രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാംസ്ഥാനത്തെത്തും.
1.26 ലക്ഷം പേരാണ് ബ്രസീലിൽ ഇതുവരെ മരിച്ചത്. ഇന്ത്യയിൽ മരണസംഖ്യ 70,626 ആണ്. 64.31 ലക്ഷം രോഗികളുളള അമേരിക്കയാണ് ഒന്നാമത്. 1.92 ലക്ഷം പേരാണ് അമേരിക്കയില്‍ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ ലോകത്ത് 2.69 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2.70 കോടി കടന്നു. 8.83 ലക്ഷം ആളുകളാണ് രോഗബാധയെ തുടർന്ന് ലോകത്ത് മരിച്ചത്. 1.91 കോടി പേര്‍ രോഗമുക്തി നേടി.