ഷവോമിയിൽ ഇനി നിരോധിത ആപ്പുകൾ ഉണ്ടാവില്ല: പ്രീസെറ്റ് ആപ്പുകൾ മാറ്റുമെന്ന് കമ്പനി

അഭിറാം മനോഹർ| Last Updated: ശനി, 8 ഓഗസ്റ്റ് 2020 (14:56 IST)
ഇന്ത്യൻ സർക്കാർ നിരോധിച്ച ആപ്പുകളൊന്നും തങ്ങളുടെ ഫോണുകളിൽ ഉണ്ടാവില്ലെന്ന് ഷവോമി. ഷവോമിയുടെ ഇന്ത്യന്‍ എംഡി മനു കുമാര്‍ ജെയിന്‍ ആണ് ഇക്കാര്യം ട്വിറ്ററിലൂടെ
വ്യക്തമാക്കിയത്. കഴിഞ്ഞ ബുധനാഴ്ച നിരവധി ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ചതിന് പിന്നാലെയാണ് മനു കുമാര്‍ ജെയിന്റെ പ്രഖ്യാപനം. ഇന്ത്യ നിരോധിച്ച ആപ്പുകളിൽ ചിലത് ഷവോമിയുടെ ഫോണിൽ പ്രീസെറ്റ് ആപ്പുകളായി ഉപയോഗിച്ചിരുന്നു.

അതേസമയം ഇന്ത്യയിലെ ഷവോമി തങ്ങളുടെ റെഡ്മീ ഫോണുകളില്‍ നിന്നുള്ള ഡാറ്റ മൂന്നാം കക്ഷിക്ക് അയയ്ക്കുന്നില്ലെന്നും ഇന്ത്യൻ ഉപഭോക്താക്കളുടെ ഡാറ്റ ഇന്ത്യയിൽ മാത്രമെ നിലനിൽക്കുന്നുള്ളുവെന്നും മനുകുമാർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :