മറ്റൊരു 5G സ്മാർട്ട്ഫോൺ കൂടി, വിവോ എസ് 7 5G വിപണീയിലേയ്ക്ക്

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 3 ഓഗസ്റ്റ് 2020 (13:51 IST)
മറ്റൊരു 5G സ്മാർട്ട്ഫോണിനെ കൂടി വിപണിയിലേക് എത്തിയ്ക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ. ഈ വര്‍ഷം ആദ്യം പുറത്തിറത്തിറങ്ങിയ വിവോ എസ്6 5ജി സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ഗാമിയായി എസ്7 5G ആണ് ഇന്ത്യൻ വിപണിയിലേയ്ക്ക് എത്തുന്നത്. 32,000 രൂപയ്ക്ക് മുകളിലാണ് സ്മാർട്ട്ഫോണിന് വില പ്രതിക്ഷിയ്ക്കുന്നത്.

8 ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിലായിരിയ്ക്കും സ്മാർട്ട്ഫോൺ വിപണിയിൽ എത്തുക 6.40 ഇഞ്ച് ഡ്യുവൽ നോച്ച് ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. സാംസങ് ജിഡബ്ല്യു 1 സെൻസർ കരുത്ത് പകരുന്ന 64 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങിയ ട്രിപ്പിൾ റിയർ ക്യാമറകളാണ് ഫോണിൽ ഉള്ളത്. 8 എംപി സൂപ്പര്‍ വൈഡ് ആംഗിള്‍ സെന്‍സർ, 13 എംപി സാംസങ് പോര്‍ട്രെയിറ്റ് സെന്‍സർ എന്നിവയാണ് ട്രിപിൾ ക്യാമറയിലെ മറ്റു അംഗങ്ങൾ.

44 എംപി പ്രൈമറി സെൻസറും 8 എംപി സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യുവൽ സെൽഫി ക്യാമറകളാണ് ഫോണിൽ ഉണ്ടാവുക. ഒക്ടാ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 765 ജി പ്രോസസറായിരിയ്ക്കും സ്മാർട്ട്ഫോണിന് കരുത്ത് പകരുക എന്നാണ് വിവരം. ആന്‍ഡ്രോയിഡ് 10 ഒഎസ് അടിസ്ഥാനമാക്കിയുള്ള ഫണ്‍ ടച്ച്‌ യൂസർ ഇന്റർഫേസിലായിരിയ്ക്കും സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :