അനുബന്ധ വാര്‍ത്തകള്‍
- പിഡബ്ല്യുസിയെ കരിമ്പട്ടികയിൽ പെടുത്തണം, ശിവശങ്കർ ചട്ടം ലംഘിച്ചു: ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്
- ഒറ്റ ദിവസം 1,129 മരണം, 45,720 പേർക്ക് രോഗബാധ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു
- തൃക്കാക്കര കരുണാലയത്തിൽ 30 പേർക്ക് കൊവിഡ്
- സ്വർണക്കടത്ത് കേസ്: കസ്റ്റംസ് അന്വേഷണ സംഘത്തിൽ 10 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി, പിന്നീട് ഉത്തരവ് മരവിപ്പിച്ചു
- മെഡിക്കൽ കോളേജിലെ ചികിത്സ ഗുരുതരാവസ്ഥയിലുള്ളവർക്കായി മാറ്റണം, രോഗലക്ഷണങ്ങളില്ലാത്തവർക്ക് വീട്ടിൽ തന്നെ ചികിത്സ നൽകാം: വിദഗ്ധ സമിതി
കുറഞ്ഞ വിലയിൽ ഒരു എക്കണോമി സ്മാർട്ട്ഫോൺ കൂടി, റിയൽമി സി 11 വിപണിയിൽ
കുറഞ്ഞ വിലയിൽ മറ്റൊരു എക്കണോമി സ്മാർട്ട്ഫോൺ കൂടി വിപണിയിൽ എത്തിച്ചിരിയ്ക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി. സി 11 എന്ന വില കുറഞ്ഞ എൻട്രി ലെവൽ സ്മാർട്ട്ഫോണിനെയാണ് റിയൽമി വിപണിയിൽ എത്തിച്ചിരിയ്ക്കുന്നത്. 7,499 രൂപയാണ് സ്മാർട്ട്ഫോണിന് ഇന്ത്യൻ വിപണിയിൽ വില.
6.5 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി വാട്ടർഡ്രോപ് നോച്ച് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .2 ജിബി റാം 32 ജിബി സ്റ്റോറേജ് വേരിയന്റിലാണ് സ്മാർട്ട്ഫോൺ വിപണിയിലെത്തിയിരിയ്കുന്നത്. 13 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സലിന്റെ സെക്കൻഡറി ക്യാമറയും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. മീഡിയടെക്കിന്റെ ഹീലിയോ ഒക്ടാകോർ G35 പ്രൊസസറാണ് സ്മാർട്ട്ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 10 ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 5000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത്.