ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ ആദ്യ വിൽപ്പന ഇന്ന്, സ്മാർട്ട്ഫോണിനെ കുറിച്ച് കൂടുതൽ അറിയൂ !

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 12 മെയ് 2020 (12:57 IST)
ഷവോമിയുടെ റെഡ്മി 9 പ്രോ മാക്സിന്റെ ആദ്യ ഫ്ലാഷ് സെയിൻ ഇന്ന് ആരംഭിയ്ക്കും, ആമസോണിലൂടെയും എംഐ ഡോട്കോമിലൂടെയും സ്മാർട്ട്ഫോൺ സ്വന്തമാക്കാം. റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ 6 ജിബി 64 ജിബി പതിപ്പിന് 16,499 രൂപയും 6 ജിബി 128 ജിബി പതിപ്പിന് 17,999 രൂപയും, 8 ജിബി പതിപ്പിന് 19,999 രൂപയുമാണ് വില. ഐസിസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തുന്നവർക്ക് ഇഎംഐ പർച്ചേസിൽ ഉൾപ്പടെ 1000 രൂപ കിഴിവ് ലഭിക്കും

റെഡ്മി നോട്ട് 9 പ്രൊ മാക്സ്

6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് പഞ്ച് ഹോള്‍ ഡിസ്‌പ്ലേയില്‍ ആണ് ഈ സ്മാര്‍ട്ട്ഫോൺ പുറത്തിറങ്ങിയിരിക്കുന്നത്. മുന്നിലും പിന്നിലും ഗോറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണവും നല്‍കിയിരിക്കുന്നു. 64 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ക്വാഡ് റൊയർ ക്യാമറകളാണ് ഫോണിൽ നൽകിയിരിക്കുന്നത്. 8 എംപി വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് ക്വാഡ് ക്യാമറയിലെ മറ്റു സെൻസറുകൾ. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ.

ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 720G പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രിയോ A618 ആണ് ഗ്രാഫിക് യൂണിറ്റ്. 33W ഫാസ്റ്റ് ചാർജിങ് സംവിധാനത്തോടുകൂടിയ 5020 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിരിയ്കുന്നത്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :