അഭിറാം മനോഹർ|
Last Modified ബുധന്‍, 12 ജൂലൈ 2023 (16:52 IST)
സ്വകാര്യതയുടെ ഭാഗമായി ഫോണ്‍ നമ്പര്‍ മറച്ചുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച് പ്രമുഖ മെസേജിങ് ആപ്പായ വാട്ട്‌സാപ്പ്. ഫോണ്‍ നമ്പര്‍ പ്രൈവസി എന്ന പേരിലുള്ള ഫീച്ചര്‍ ആന്‍ഡ്രോയ്ഡ്,ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഒരേ സമയം പ്രയോജനപ്പെടുത്താനാകും. പുതിയ ബീറ്റാ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് ഫീച്ചര്‍ ഉപയോഗിക്കാനാകും. കമ്മ്യൂണിറ്റി അനൗണ്‍സ്‌മെന്റ് ഗ്രൂപ്പ് ഇന്‍ഫോയിലാണ് ഈ ഓപ്ഷന്‍ നല്‍കിയിരിക്കുന്നത്.
വാട്ട്‌സാപ്പ് കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ടതാണ് ഈ ഫീച്ചര്‍. കമ്മ്യൂണിറ്റിയില്‍ നിന്നും ഫോണ്‍ നമ്പര്‍ മറച്ചുവെയ്ക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ഫീച്ചര്‍ വാട്ട്‌സാപ്പ് കൊണ്ടുവന്നത്. ഈ ഫീച്ചറിലൂടെ കമ്മ്യൂണിറ്റിയില്‍ ഉപഭോക്താവിന്റെ ഫോണ്‍ നമ്പര്‍ അഡ്മിന്മാര്‍ക്ക് മാത്രമെ കാണാന്‍ സാധിക്കു. ഉപഭോക്താവിന്റെ നമ്പര്‍ സേവ് ചെയ്തവര്‍ക്കും ഇത് കാണാനാകും. ഫോണ്‍ നമ്പര്‍ മറച്ചുവെച്ച് കമ്മ്യൂണിറ്റിയില്‍ യഥേഷ്ടം ആശയവിനിമയം നടത്താന്‍ ഇതിലൂടെ സാധിക്കും.