മമ്മൂട്ടിയെ പിന്നിലാക്കി മോഹന്‍ലാല്‍,ബോളിവുഡില്‍ അക്ഷയ് കുമാറും കത്രീന കൈഫും തമ്മില്‍ മത്സരം !

കെ ആര്‍ അനൂപ്| Last Modified ശനി, 23 സെപ്‌റ്റംബര്‍ 2023 (07:01 IST)
സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച വിഷയം വാട്‌സാപ്പ് ചാനലാണ്. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും വാട്‌സാപ്പ് ചാനല്‍ ആരംഭിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ചാനല്‍ ആരംഭിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

മോളിവുഡിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ചാനല്‍ ആരംഭിച്ച വിവരം സോഷ്യല്‍ മീഡിയകളിലൂടെ നേരത്തെ അറിയിച്ചിരുന്നു. രണ്ടുപേര്‍ക്കും ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണുളളത്. എന്നാല്‍ ഒരാള്‍ കുറച്ച് മുന്നിലാണെന്ന് മാത്രം.

8.12 ലക്ഷം പേരാണ് മമ്മൂട്ടിയെ വാട്‌സ്ആപ്പ് ചാനലില്‍ ഫോളോ ചെയ്യുന്നത്. മോഹന്‍ലാലിനെ ഫോളോ ചെയ്യുന്നവരുടെ എണ്ണം 9.42 ലക്ഷമാണ്. ബോളിവുഡില്‍ അക്ഷയ് കുമാറും കത്രീന കൈഫും തമ്മിലാണ് മത്സരം. 98 ലക്ഷം പേര്‍ കത്രീനയെ ഫോളോ ചെയ്യുമ്പോള്‍ 50 ലക്ഷം പേരാണ് അക്ഷയ് കുമാറിനെ പിന്തുടരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ 60 ലക്ഷം ഫോളോവേഴ്‌സ് ഉള്ളപ്പോള്‍ സണ്ണി ലിയോണ്‍ 34 ലക്ഷം, മുംബൈ ഇന്ത്യന്‍സ് 20 ലക്ഷം, ചെന്നൈ സൂപ്പര്‍ കിംഗ് 11 ലക്ഷം എന്നിങ്ങനെയാണ് ഫോളോവേഴ്‌സ്.

വാട്‌സ്ആപ്പ് ചാനല്‍ ഇന്ത്യ അടക്കമുള്ള 150 രാജ്യങ്ങളില്‍ ലഭ്യമാണ്.
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :