അഭിറാം മനോഹർ|
Last Modified വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (19:47 IST)
ഒരു വിനോദയാത്രയ്‌ക്കോ മറ്റ് ചടങ്ങുകളിലോ പങ്കെടുത്താല്‍ വാട്ട്‌സാപ്പില്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ ചിത്രങ്ങളുടെ ക്ലാരിറ്റി നഷ്ടമാകാറുണ്ട്. എളുപ്പത്തില്‍ ചിത്രങ്ങള്‍ വാട്ട്‌സാപ്പിലൂടെ കൈമാറ്റം ചെയ്യാമെങ്കിലും ചിത്രങ്ങളുടെ ക്ലാരിറ്റി നഷ്ടമാകും എന്നതിനാല്‍ മറ്റ് ആപ്പുകളെയാണ് ഇത്തരത്തില്‍ ഫയലുകള്‍ കൈമാറ്റം ചെയ്യാന്‍ പലരും ആശ്രയിക്കുന്നത്. എന്നാല്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകളുടെ സഹായമില്ലാതെ തന്നെ എച്ച് ഡി ക്വാളിറ്റി ചിത്രങ്ങള്‍ പങ്കുവെയ്ക്കാനുള്ള ഫീച്ചര്‍ ആരംഭിച്ചിരിക്കുകയാണ് കമ്പനി.
പുതിയ ഫീച്ചറിലൂടെ സെന്‍ഡ് ബട്ടണ്‍ അമര്‍ത്തുന്നതിന് മുന്‍പ് മുകളില്‍ റെസല്യൂഷന്‍ പരിശോധിച്ച് എച്ച് ഡിയാണെന്ന് ഉറപ്പുവരുത്താനാകും. അല്ലാത്തപക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റിയില്‍ നിന്നും റെസല്യൂഷന്‍ എച്ച് ഡി ക്വാളിറ്റിയിലേക്ക് മാറ്റാന്‍ സാധിക്കും. സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റിയാകും ആപ്പിള്‍ ഡിഫോള്‍ട്ട് ഓപ്ഷനായി ഉണ്ടാകുക. ഡൗണ്‍ലോഡ് ചെയ്യുമ്പോഴും ഇഷ്ടമുള്ള റെസല്യൂഷനില്‍ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ പുതിയ ഫീച്ചര്‍ ലഭ്യമാണ്. വാട്ട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്യുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ലഭ്യമാകുന്നതാണ്.