പുതിയ ഐഫോൺ 15 സീരീസ് സെപ്റ്റംബർ 12ന്

അഭിറാം മനോഹർ| Last Modified ബുധന്‍, 30 ഓഗസ്റ്റ് 2023 (19:48 IST)
ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 15 സീരീസ് സെപ്റ്റംബര്‍ 12ന് അവതരിപ്പിക്കുമെന്ന് ആപ്പിള്‍ അറിയിച്ചു. ഈ സീരീസിലെ നാല് ഐഫോണുകള്‍ക്കൊപ്പം നെക്സ്റ്റ് ജെനറേഷന്‍ സ്മാര്‍ട്ട് വാച്ചും കമ്പനി പുറത്തിറക്കും. ലോഞ്ച് ഇവന്റ് ആപ്പിള്‍ വെബ്‌സൈറ്റ് വഴിയും ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും ആപ്പിള്‍ ടിവി വഴിയും സെപ്റ്റംബര്‍ 13ന് രാത്രി 7:30ന് ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും.

കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ആപ്പിള്‍ വാച്ച് സീരീസ് 9ന്റെ ഉയര്‍ന്ന പതിപ്പും സെപ്റ്റംബര്‍ 12ന് പുറത്തിറങ്ങും. ഐഫോണ്‍ 15 സീരീസില്‍ ഐഫോണ്‍15, ഐഫോണ്‍ 15 പ്ലസ്,ഐഫോണ്‍ 15 പ്രോ,അസിഫോണ്‍ 15 പ്രോ മാക്‌സ് എന്നിങ്ങനെ 2 എന്‍ട്രി ലെവല്‍ മോഡലുകളും 2 ഹൈ എന്‍ഡ് മോഡലുകളുമാണ് ഉണ്ടാകുക. ഐഫോണ്‍ 15 പ്രോ മാക്‌സില്‍ പെരിസ്‌കോപ്പ് ക്യാമറയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ ബയോണിക് പ്രോസസറിലാകും ഐഫോണ്‍ 15 പ്രോ,പ്രോ മാക്‌സ് എന്നിവ പ്രവര്‍ത്തുക്കുക എന്നും സൂചന്യുണ്ട്.

ആപ്പിള്‍ 15 സീരീസില്‍ ആന്‍ഡ്രോയ്ഡ് ഫോണില്‍ ഇപയോഗിക്കുന്ന ടൈപ്പ് സി പോര്‍ട്ട് ആയിരിക്കും ചാര്‍ജറായി ഉണ്ടാകുക എന്നും സൂചനയുണ്ട്. അതിനാല്‍ തന്നെ ഐഫോണ്‍ 15 പ്രോ മോഡലുകളുടെ വില ഉയര്‍ന്നേക്കും..
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :