അഭിറാം മനോഹർ|
Last Modified വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (19:58 IST)
ഡിജിറ്റല്‍ ലോകത്ത് ചെറിയ വീഡിയോകളുടെ കാലമാണ് ഇന്ന്. റീലുകളായും ഷോര്‍ട്‌സുകളായും ഇഠരം വീഡിയോകള്‍ പങ്കുവെയ്ക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഒരു മിനിറ്റ് വരെയാണ് ഇത്തരം വീഡിയോകളുടെ സമയദൈര്‍ഘ്യം. ഇപ്പോഴിതാ തങ്ങളുടെ റീലുകളുടെ സമയം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രമുഖ ഫോട്ടോ ഷെയറിങ് പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം.
10 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പങ്കുവെയ്ക്കാനുള്ള സൗകര്യമാണ് ഇന്‍സ്റ്റഗ്രാം ഒരുക്കുന്നത്. രണ്ട് ഓപ്ഷനുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. ഒന്നാമത്തെ ഓപ്ഷനില്‍ 3 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോയും അടുത്ത ഓപ്ഷനില്‍ 10 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ അപ്ലോഡ് ചെയ്യാന്‍ കഴിയുന്ന വിധമാണ് സംവിധാനം ഒരുക്കുക. നിലവില്‍ 10 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള സംവിധാനവുമായി ഇന്‍സ്റ്റഗ്രാമിന്റെ പ്രധാന എതിരാളിയായ ടിക്ടോക്ക് രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്‍സ്റ്റഗ്രാമും മാറ്റത്തിന് തയ്യാറെടുക്കുന്നത്.