അഭിറാം മനോഹർ|
Last Modified ചൊവ്വ, 17 മെയ് 2022 (18:02 IST)
ഗ്രൂപ്പിൽ നിന്നും പുറത്തുപോകാൻ പുതിയ സംവിധാനവുമായി വാട്‌സാപ്പ്. ഗ്രൂപ്പുകളിൽ നിന്ന് പുറത്തുപോകുമ്പോൾ നിലവിൽ ഗ്രൂപ്പിലെ എല്ലാവരും അറിയുന്ന സംവിധാനമാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. പുതിയ അപ്‌ഡേറ്റിൽ ആരും അറിയാതെ ഗ്രൂപ്പ് വിടാനുള്ള ഫീച്ചറാണ് വാട്ട്‌സാപ്പ് അവതരിപ്പിക്കുന്നത്.
പുതിയ സംവിധാനം അനുസരിച്ച് ഒരു അംഗം ഗ്രൂപ്പ് വിടുമ്പോൾ അഡ്മിന്മാർക്ക് മാത്രമേ അത് അറിയാൻ കഴിയൂ. വാട്‌സാപ്പ് ഡെസ്‌ക്‌ടോപ്പ് ബീറ്റാ വേർഷനുകളിലാകും ഈ സൗകര്യം ആദ്യം ലഭ്യമാവുക.