സജിത്ത്|
Last Modified ചൊവ്വ, 15 നവംബര്‍ 2016 (15:53 IST)
വാട്‌സ്ആപ്പ് വീഡിയോ കോളിങ്ങ് ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കുമായി അവതരിപ്പിച്ചു. ഇന്നു മുതല്‍ രാജ്യത്തെ എല്ലാ ഉപയോക്താക്കള്‍ക്കും വീഡിയോ കോളിങ്ങ് ഫീച്ചര്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള അപ്‌ഡേറ്റ് ലഭ്യമാക്കുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചു. ഐ ഒ എസ്, ആന്‍ഡ്രോയിഡ് 4.1 പതിപ്പിന് മുകളിലുള്ള ഡിവൈസുകള്‍, വിന്‍ഡോസ് ഫോണ്‍ എന്നീ ഉപയോക്താക്കള്‍ക്കാണ് ഈ സൌകര്യം ലഭിക്കുക.
നേരത്തെ വാട്‌സ്ആപ്പിന്റെ ബീറ്റാ വേര്‍ഷനുകള്‍ക്ക് മാത്രമായിരുന്നു വീഡിയോ കോളിങ്ങ് ഫീച്ചര്‍ ലഭിച്ചിരുന്നത്. പുതിയ അപ്ഡേറ്റ് പ്രകാരം ആപ്പിലെ കോള്‍ ബട്ടണ്‍ പ്രസ്സ് ചെയ്യുമ്പോള്‍ വോയ്‌സ് കോള്‍ അല്ലെങ്കില്‍ വീഡിയോ കോള്‍ എന്നിങ്ങനെയുള്ള രണ്ട് ഓപ്ഷനുകള്‍ വരും. ഒരേസമയം തന്നെ ഫ്രണ്ട് ക്യാമറയും റിയര്‍ ക്യാമറയും ഉപയോഗിക്കാനുള്ള സൗകര്യവും ഈ ആപ്പില്‍ ഒരുക്കിയിട്ടുണ്ട്.
അതോടൊപ്പം വീഡിയോ പ്രിവ്യൂവിനെ മെയിന്‍ ഇമേജോ അല്ലെങ്കില്‍ മറുതലയ്ക്കലുള്ള ആളുടെ ഇമേജോ ആക്കുന്നതിനുള്ള സൌകര്യവും പുതിയ വാട്സ്‌ആപ്പിലുണ്ട്. കൂടാതെ വീഡിയോ മിനിമൈസ് ചെയ്ത് ഫോണിലെ മറ്റ് ആപ്പുകള്‍ ഉപയോഗിക്കുന്നതിനും സാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോള്‍ മ്യൂട്ട്, മിസ്ഡ് കോള്‍ നോട്ടിഫിക്കേഷന്‍ എന്നീ പ്രത്യേകതകളും പുതിയ വാട്സ്‌ആപ്പിലുണ്ട്.