വീഡിയോകളിലും ഫോട്ടോകളിലും വരയ്ക്കാനും എഴുതാനും കഴിയുന്ന അത്യുഗ്രൻ ഫീച്ചറുകളുമായി വാട്ട്‌സാപ്പ്

തകര്‍പ്പന്‍ ഫീച്ചറുകളുമായി വാട്ട്‌സാപ്പ് വീണ്ടും രംഗത്ത്.

സജിത്ത്| Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (12:35 IST)
തകര്‍പ്പന്‍ ഫീച്ചറുകളുമായി വാട്ട്‌സാപ്പ് വീണ്ടും രംഗത്ത്. വീഡിയോകളിലും ഫോട്ടോകളിലും വരയ്ക്കാനും എഴുതാനും ഇമേജുകൾ കൂട്ടിച്ചേർക്കാനും സാധിക്കുന്ന തരത്തിലുള്ള സംവിധാനവുമായാണ് വാട്ട്‌സാപ്പ് എത്തിയിരിക്കുന്നത്. എഡിറ്റിങ് ടൂളുകളുടെ കൂട്ടത്തിൽ തന്നെ പുതിയ സൗകര്യങ്ങൾ ലഭിക്കുമെന്ന് വാട്സാപ് ബ്ലോഗിലാണ് അറിയിച്ചത്.നിലവിൽ ഈ സേവനം ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കു മാത്രമാണ് ലഭിക്കുക. ഉടന്‍ തന്നെ ഐഒഎസ് ഉപയോക്താക്കൾക്കും ഇതേ സൌകര്യം ലഭ്യമാകും. ഇൻസ്റ്റാഗ്രാം സ്കൈപ്, സ്നാപ്ചാറ്റ് എന്നിവ നേരത്തെ തന്നെ ഈ സൌകര്യം ഏര്‍പ്പെടുത്തിയിരുന്നു

കൂടാതെ ഇമേജുകളും ടെക്സ്റ്റുകളും ഉള്‍പ്പെടുത്താനും വാട്ട്‌സാപ്പ് ശ്രദ്ധിച്ചിട്ടുണ്ട്. പുതിയ ഫീച്ചറില്‍ ഫോട്ടോ, വീഡിയോ തുടങ്ങിയവ പകർത്താൻ ശ്രമിക്കുന്ന വേളയില്‍ തന്നെ എഡിറ്റിങ് ടൂളുകൾ പ്രത്യക്ഷപ്പെടുമെന്നതാണ് ഈ ഫീച്ചറിന്റെ സവിശേഷത.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :