വാട്ട്‌സാപ്പില്‍ ഒളിഞ്ഞിരുന്നു ചാറ്റ് ചെയ്യണോ ? ഇതാ ചില ട്രിക്സ്സുകള്‍ !

വാട്ട്‌സാപ്പ് നുറുങ്ങുകള്‍

whatsapp, chat, messeging app, tricks വാട്ട്‌സാപ്പ്, ചാറ്റ്, മെസേജിങ്ങ് ആപ്പ്, ട്രിക്സ്
സജിത്ത്| Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (11:38 IST)
ഒരോ ദിവസവും മികവര്‍ന്ന സവിശേഷതകളുമായാണ് വാട്ട്‌സാപ്പ് ഉപഭോക്താക്കളുടെ പ്രയപ്പെട്ടതാകുന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഒരു മെസേജിങ്ങ് ആപ്പ് കൂടിയാണ് വാട്ട്‌സാപ്പ്. വാട്ട്‌സാപ്പില്‍ പല ട്രിക്സ്സുകളും ഉണ്ട്. പക്ഷേ അതെല്ലാം എങ്ങിനെയാണ് ഉപയോഗിക്കുകയെന്ന് പലര്‍ക്കും അറിയില്ല. വാട്ട്‌സാപ്പില്‍ ഒളിഞ്ഞിരുന്ന് ചാറ്റ് ചെയ്യുന്നത് എങ്ങിനെയാണെന്ന് നോക്കാം.

ആദ്യം വാട്ട്സാപ്പിലെ Menu Button> Settings > Account > Privacy> Blocked Contact എന്നിങ്ങനെ എടുക്കുക. തുടര്‍ന്ന് വലതു വശത്ത് കാണുന്ന Add എന്ന ഐക്കണില്‍ പോയി ബ്ലോക്ക് ചെയ്യാനുളള കോണ്‍ടാക്റ്റ് തിരഞ്ഞെടുക്കുക. ഇതുമൂലം ആ വ്യക്തിയ്ക്ക് നിങ്ങളുടെ വാട്ട്‌സാപ്പിലെ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ കാണുകയില്ല.

ഫോണില്‍ നിന്നും കോണ്‍ടാക്റ്റ് ഡീറ്റയില്‍സ് ബ്ലോക്ക് ചെയ്യാനായി ആ പ്രത്യേക കോണ്‍ടാക്റ്റിനെ നിങ്ങളുടെ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യണം. തുടര്‍ന്ന് Menu Button> Account> Privacy > Remove Last seen എന്ന് മാര്‍ഗവും സ്വീകരിക്കണം.

നിങ്ങളുടെ വാട്ട്‌സാപ്പ് ഡി പി മറയ്ക്കണമെങ്കില്‍ ആദ്യം Settings> Privacy> Profile> Photo അതിനു ശേഷം ' My Contacts' എന്നതിലേയ്ക്ക് സെറ്റ് ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ഡി പി നിങ്ങള്‍ സേവ് ചെയ്ത കോണ്‍ടാക്റ്റിനു മാത്രമേ കാണാന്‍ സാധിക്കൂ.

വാട്ട്‌സാപ്പില്‍ അടുത്തിടെ വന്ന സവിശേതയാണ് ഡബിള്‍ ബ്ലൂ ടിക്ക്. അതു മറക്കുന്നതിനായി Settings> Account> Privacy > Uncheck Read receipts എന്ന് ചെയ്യുക. ഒരു കാര്യം ശ്രദ്ധിക്കണം, ഇത്തരത്തില്‍ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ആ വ്യക്തിയിലും ബ്ലൂ ടിക്‌സ് കാണാന്‍ കഴിയില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :