സ്ത്രീകൾക്ക് പ്രയോജനമാകുന്ന പുതിയ ചാറ്റ് ബോട്ട്, വാട്സാപ്പിൽ ഇനി പിരിയഡ്സ് ട്രാക്ക് ചെയ്യാം

അഭിറാം മനോഹർ| Last Modified വ്യാഴം, 23 ജൂണ്‍ 2022 (13:51 IST)
സ്ത്രീകൾക്കായി പിരിയഡ്സ് ട്രാക്കർ സംവിധാനം കൊണ്ടുവന്ന് വാട്സാപ്പ്. +919718866644 എന്ന നമ്പറിൽ Hi എന്ന് മെസേജ് അയക്കുകയാണ് ഇതിനായി ചെയ്യേണ്ടത്. സിറോണ ഹൈജീൻ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് ആർത്തവസമയം പിന്തുടരുന്നതിന് സഹായിക്കുന്ന പുതിയ ഫീച്ചർ വാട്സാപ്പ് കൊണ്ടുവരുന്നത്.


+919718866644 എന്ന നമ്പറിൽ Hi എന്ന സന്ദേശം അയക്കുമ്പോൾ Track my periods,customer support എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാണ് ലഭ്യമാവുക. ഇതിൽ Track my എടുത്താൽ Track period,Conceive, Avoid pregnancy എന്നീ ഓപ്ഷനുകൾ തെളിയും. ആർത്തവ സമയം പിന്തുടരാൻ ട്രാക്ക് പിരിയഡ്സും ഗർഭധാരണശ്രമത്തിനാണെങ്കിൽ Conceive ഓപ്ഷനും ഗർഭധാരണത്തിന് സാധ്യതയില്ലാത്ത സമയം അറിയാൻ Avoid pregnancy ഓപ്ഷനും സെലക്ട് ചെയ്യാം.

ഇതിനായി തൊട്ട് മുൻപത്തെ ആർത്തവ തീയതിയും മറ്റ് വിവരങ്ങളും നൽകണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :