കോവിഡ് 19: ജനപ്രിയ ഫീച്ചറിൽ മാറ്റം വരുത്തി വാട്ട്സ് ആപ്പ് !

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 30 മാര്‍ച്ച് 2020 (16:03 IST)
വാട്ട്സ് ആപ്പിലെ ഏറ്റവും ജനപ്രിയമായ ഫീച്ചർ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ആണെന്ന് പറയാം, നമ്മൂടെ ഇഷ്ടങ്ങളെ കുറിച്ചും അനിഷ്ടങ്ങളെ കുറിച്ചും എല്ലാം ആളുകൾ പങ്കുവയ്ക്കുന്ന ഒരു പ്രധാന ഇടമാണ് വാട്ട്സ് ആപ്പ് സ്റ്റാറ്റസുകൾ. എന്നാൽ കോവിഡ് 19 കാരണം ഈ ഫീച്ചറിൽ മാറ്റം വരുത്താൻ നിർബന്ധിതരായിരിക്കുകയണ് വട്ട്സ് ആപ്പ്.

വാട്ട്സ് ആപ്പ് സ്റ്റാറ്റസുകളുടെ ദൈർഘ്യം 15 സെക്കൻഡുകളാക്കി വാട്ട്സ് ആപ്പ് ചുരുക്കി, നേരത്തെ ഇത് 30 സെക്കൻഡുകൾ ആയിരുന്നു. കോവിഡ് 19 വ്യാപനത്തെ തുടർന്ന് മിക്ക രാജ്യങ്ങളിലും ലോക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. വാട്ട്സ് ആപ്പ് ഉപയോഗത്തിൽ വലിയ വർധനവ് ഉണ്ടായി. എന്നാൽ ഇത് സെർവർ സ്പേസിനെ ബാധിക്കാൻ തുടങ്ങിയതോടെയാണ് 15 സെക്കനുകളാക്കി ചുരുക്കാൻ കാരണം.

നിലവിൽ iOS പതിപ്പിൽ മാത്രമാണ് ഈ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ വരും ദിവസങ്ങളിൽ എല്ലാ പതിപ്പുകളിലേയ്ക്കും നിയന്ത്രണം എത്തും എന്ന് WABetaInfo റിപ്പോർട്ട് ചെയ്യുന്നു. കൊറോണ 19 ബാധിച്ച രാജ്യങ്ങളിലെ വാട്ട്‌സ്‌ ആപ്പ് വീഡിയോ കോളിംഗില്‍ വലിയ വര്‍ധനവ് ഉണ്ടായതായി ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് നേരത്തെ വ്യക്തമാക്കിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :