1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Vodafone extends the validity of prepaid plans

പ്രീപെയ്ഡ് പ്ലാനുകളുടെ കാലാവധി നീട്ടി വോഡഫോൺ, സൗജന്യ ടോക്‌ടൈമും !

വാർത്തകൾ
രാജ്യത്ത് ലോക്‌ഡൗൺ പ്രഖ്യപിച്ച സാഹചര്യത്തിൽ പ്രിപെയ്ഡ് ഉപയോക്താക്കളുടെ പ്ലാാനുകളുടെ കാലാവധി വർധിപ്പിച്ച് വോഡഫോൺ ഐഡിയ. ഏപ്രിൽ 17 വരെയാണ് പ്രീപെയ്ഡ് പ്ലാനുകളുടെ കാലാവധി നീട്ടിയിരിക്കുന്നത്. എന്നാൽ ഫീച്ചർഫോണുകൾ ഉപയോഗിയ്ക്കുന്നവരെ ഉദ്ദേശിച്ചാണ് വോഡഫോൺ പ്ലാനുകളുടെ കാലാവധി നീട്ടിയിരിക്കുന്നത്.
 
ലോക്‌ഡൗൻ കാലത്ത് ഫോൺ കോളുകൾക്ക് ബാലൻസ് ഇല്ലാത്ത അവസ്ഥ ഒഴിവാക്കാൻ 10 രൂപയുടെ ടോക്‌ടൈമും വോഡഫോൺ സൗജന്യമായി നൽകും. എയർടെലും ഉപയോക്താക്കൾക്കായി പ്രിപെയ്ഡ് പ്ലാനുകളുടെ കാലാവധി വർധിപ്പിച്ചിരുന്നു. എന്നാൽ മുഴുവൻ പ്രിപെയ്ഡ് ഉപയോക്താക്കളെയും ഉൾപ്പെടുത്തി 8 കോടി ഉപയോക്താക്കൾക്ക് പ്രയോചനപ്പെടുന്നതായിരുന്നു എയർടെൽ പ്രഖ്യാപിച്ച ആനുകൂല്യം.  
About Writer
വെബ്ദുനിയ ലേഖകൻ
അടുത്ത ലേഖനം
കാലാവധി അവസാനിച്ചെങ്കിൽ ഭയപ്പെടേണ്ട; ലൈസൻസ്, ആർസി, പെർമിറ്റ്, കാലാവധി പുതുക്കുന്നത് ജൂൺ 30 വരെ നീട്ടി