അഭിറാം മനോഹർ|
Last Modified തിങ്കള്‍, 22 നവംബര്‍ 2021 (14:40 IST)
പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസിന്റെ ഓഹരിവില രണ്ടാം ദിവസവും ഇടിഞ്ഞു. ഇതോടെ വിപണിമൂല്യത്തിൽ 50,000 കോടിയിലേറെ രൂപയാണ് നഷ്ടമായത്. നിക്ഷേപകർക്ക് 40 ശതമാനത്തിലേറെയാണ് നഷ്ടം.
ബിഎസ്ഇയിൽ ഉച്ചയോടെ ഓഹരി വില 264 രൂപ താഴ്ന്ന് (17ശതമാനം) 1,299 നിലവാരത്തിലെത്തി. നവംബർ 18ന് ഒമ്പതുശതമാനം കിഴിവിൽ ലിസ്റ്റ് ചെയ്ത ഓഹരി 27ശതമാനം നഷ്ടത്തിലാണ് അന്ന് ക്ലോസ് ചെയ്‌തത്. കമ്പനിയുടെ വ്യാപാര മോഡലിലെ അനിശ്ചിതത്വവും നഷ്ടത്തിലുള്ള കമ്പനിയുടെ ലാഭസാധ്യതയെ അത് ബാധിക്കുമെന്നുള്ള വിലയിരുത്തലുമാണ് ഓഹരിയെ ബാധിച്ചത്.
ഓഹരിയൊന്നിന് 2,150 രൂപ നിരക്കിലായിരുന്നു ഐപിഒ വില. 9.3ശതമാനം കിഴിവിൽ 1,950 രൂപയിലാണ് വിപണിയിൽ ലിസ്റ്റ്‌ചെയ്തത്.