യു‌പിഐ പണമിടപാടുകൾ ഇനി യുഎഇയിലും, ലക്ഷകണക്കിന് ഇന്ത്യക്കാർക്ക് പ്രയോജനം ലഭിക്കും

അഭിറാം മനോഹർ| Last Modified ഞായര്‍, 24 ഏപ്രില്‍ 2022 (20:18 IST)
ഇന്ത്യൻ ബാങ്ക് അക്കൗണ്ടുള്ള വ്യക്തികൾക്ക് ഗൾഫ് രാജ്യങ്ങളിലെ കടകളിലും റീട്ടെയ്‌ൽ സ്റ്റോറുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഉപയോഗിച്ച് ഇനി പണമടയ്ക്കാം.

ഓരോ വർഷവും ബിസിനസ്, വിനോദസഞ്ചാരം,ജോലി എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്ക് യുഎഇ‌യിലെത്തുന്ന 20 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാർക്ക് തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. നിയോ പേ ടെർമിനലുള്ള വ്യാപാരികളും സ്ഥാപനങ്ങളും മാത്രമാണ് നിലവിൽ പേയ്‌മെന്റുകൾ സ്വീകരിക്കുക. ഭൂട്ടാനിലും നേപ്പാളിലും സിംഗപ്പൂരിലും യുപിഐ സംവിധാനം ഇതിനകം അംഗീകരിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :