റിക്ര്യൂട്ട് ചെയ്തത് 2000 പേരെ, 2 വർഷമായിട്ടും ജോലിയില്ല, ഇൻഫോസിസിനെതിരെ കേന്ദ്രത്തിന് പരാതി
Infosys
വിഷയത്തെ കര്‍ണാടക തൊഴില്‍ വകുപ്പ് നിരുത്തരവാദപരമായാണ് സമീപിക്കുന്നതെന്ന് ചൂണ്ട് കാട്ടിയാണ് നൈറ്റ്‌സ് വീണ്ടും കേന്ദ്രത്തെ സമീപിച്ചത്. 2022 മുതല്‍ ഇന്‍ഫോസിസ് റിക്യൂട്ട് ചെയ്ത ബിരുദധാരികള്‍ക്ക് ജോലി നല്‍കിയില്ലെന്ന് കാണിച്ച് കഴിഞ്ഞ ഓഗസ്റ്റ് 20നാണ് നൈറ്റ്‌സ് പരാതി നല്‍കിയത്. 2022 ഏപ്രിലില്‍ ഓഫര്‍ ലെറ്റര്‍ ലഭിച്ചിട്ടും ഇനിയും ജോലിയില്‍ ചേരാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നല്‍കിയില്ലെന്നാണ് പരാതി.