വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 17 ഏപ്രില്‍ 2020 (12:38 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് മിക്ക രാജ്യങ്ങളും ഇപ്പോൾ ലോക്ഡൗണിൽ തുടരുകയാണ്. ലോക്‌ഡൗൺ ലംഘിച്ച് ആളുകൾ പുറത്തിറങ്ങുന്നതാണ് സർക്കാരുകൾക്കും പൊലീസിനും തലവേദനയാകുന്നത്. എന്നാൽ അനാവശ്യമായി റോഡിലിറങ്ങുന്നവരെ പിടികൂടാൻ റോബോട്ടിനെ രംഗത്തിറക്കിയിരിയ്ക്കുകയാണ് ആഫ്രിക്കൻ രാജ്യമായ ടുണീഷ്യ. ടുണിഷ്യൻ പൊലീസിലെ അംഗമായ പിഗാർഡ് എന്ന റോബോട്ടാണ് നഗരവഴികളിലുടെ പട്രോൾ നടത്തുന്നത്.
കുഞ്ഞ് ജിപ്പിന്റെ രൂപമുള്ള റോബോട്ട് ആണ് പിഗാർഡ്. വിജനമായ നഗരത്തിലൂടെ ആരെങ്കിലും നടക്കുന്നുണ്ടെങ്കില്‍ പിഗാർഡ് അടുത്തെത്തും, പിന്നീട് ചോദ്യങ്ങളായി. എന്തിനാണ്വന്നത് ? ഐ ഡി കാര്ഡ്കാണിക്കൂ ? എന്നെല്ലാം ആരായും. നിയമം തെറ്റിയ്ക്കുന്നവരുമായി ഒഫീസിലിരുന്ന് തന്നെ സംൻസാരിക്കാനും പൊലിസിന് സധിയ്ക്കും. തെര്‍മല്‍ ഇമേജിങ്ക്യാമറയും ലൈറ്റ്ഡിറ്റക്ഷന് ആന്ഡ്റേഞ്ചിങ്സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ്പിഗാര്ഡ് പ്രവര്‍ത്തിക്കുന്നത്.