വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 17 ഏപ്രില്‍ 2020 (09:52 IST)
ചെന്നൈ: ചത്ത ജെല്ലിക്കെട്ട് കാളയ്ക്ക് അന്ത്യോപചാരം അർപ്പിയ്ക്കാൻ മധുരയ്ക്കടുത്ത്
അളങ്കാനല്ലൂരില്‍ ലോക്‌ഡൗൺ ലംഘിച്ച് ഒത്തുകൂടിയത് ആയിരങ്ങള്‍. സംഭവത്തിൽ
3000 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അളങ്കാനല്ലൂരിലെ മുതുവര്‍പ്പട്ടി ഗ്രാമത്തിലാണ് സംഭവം. പ്രദേശത്തെ സെല്ലായി അമ്മാൾ ക്ഷേത്രാത്തിന്റെ ഉടമസ്ഥതയിൽ ഉള്ള ജെല്ലിക്കെട്ട് കാളയാണ് ചത്തത്.
നിരവധി ജെല്ലിക്കെട്ട് മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചിട്ടുള്ള മൂളി എന്ന കാള ബുധനാഴ്‌ചയാണ് ചത്തത്. ഇതോടെ മൂളിയുടെ ജഡം അലങ്കരിച്ച് പൊതുദര്‍ശനത്തിന് വെച്ചു. നിയന്ത്രണങ്ങൾ ലംഗിച്ച് ആയിരക്കണക്കിന് ആളുകൾ പൊതുദർശനത്തിലും, വിലാപയാത്രയിലും പങ്കെടുക്കുകയായിരുന്നു. ലോക്‌ഡൗൺ ലംഘിച്ചവർക്കെതിരെ കേസെടുത്തു എന്ന് മധുര കളക്ടര്‍ ടി ജി വിനയ് വ്യക്തമാക്കി.
കൊവിഡ് 19 അതിതീവ്ര ബാധിക പ്രദേശമാണ് മധുര.