സംസ്ഥാന സർക്കാരിന്റെ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചു, തോട്ടം മേഖലയ്ക്കും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങൾക്കും ഇളവ്

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 17 ഏപ്രില്‍ 2020 (11:28 IST)
ലോക്ഡൗണിൽ സംസ്ഥാനത്തിന് കൂടുതൽ ഇളവുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ. തോട്ടം മേഖലയെ പൂർണമായും ലോക്‌ഡൗണിൽ നിന്നും ഒഴിവാക്കി. ഏപ്രിൽ 20ന് ശേഷം സംസ്ഥാനത്തെ തോട്ടം മേഖലകൾക്ക് ലോക്‌ഡൗൺ ബാധകമായിരിയ്ക്കില്ല. എല്ലാ സുഗന്ധ വ്യജ്ഞന തോട്ടങ്ങൾക്കും തെങ്ങിൻതോപ്പുകൾക്കും ഇളവ് ലഭിയ്ക്കും.

വന വിഭവങ്ങൾ ശേഖരിയ്ക്കുന്നതിന് ആദിവാസി വിഭാഗങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്. ഗ്രാമീണ മേഖലകളിൽ ഇലക്ട്രിക്, കേബിൾ ജോലികളും പുനരാരംഭിയ്ക്കാം. ബാങ്കിങ് ഇതര മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിയ്ക്കുന്നതിനും ഇളവുകൾ അനുവദിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :