ഫെയിസ്ബുക്ക് പണിമുടക്കിയ ഒറ്റ ദിവസംകൊണ്ട് 30 ലക്ഷം ഉപയോക്താക്കളെ സ്വന്തമാക്കി ടെലിഗ്രാം !

Last Modified വെള്ളി, 15 മാര്‍ച്ച് 2019 (17:16 IST)
ഫെയിസ്ബുക്ക് വാട്ട്സ് ആപ്പ്, ഇൻസ്റ്റഗ്രാം, തുടങ്ങിയ മുൻ‌നിര സാമൂഹ്യ മാധ്യമങ്ങൾ പണിമുടക്കിയ ഒറ്റ ദിവസംകൊണ്ട് 30 ലക്ഷം അധിക ഉപയോക്താക്കളെ സ്വന്തമാക്കി ടെലിഗ്രാം. വെറും 24 മണിക്കൂറുകൾകൊണ്ടാണ് ടെലിഗ്രാമിലേക്ക് 30 ലക്ഷം ആളുകൾ ഒഴുകിയെത്തിയത്. ഫെയിസ്ബുകിന്റെ മുഴുവൻ സോഷ്യൽ മീഡിയ പ്ലാഫോമുകളും നിശ്ചലമായതോടെ സമാന ഫീച്ചറുകൾ ഉള്ള ടെലിഗ്രാമിലേക്ക് ആളുകൾ എത്തുകയായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.

ടെലിഗ്രാമിന്റെ തലവന്‍ പവേല്‍ ദുറോവ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. ഏല്ലാവരെയും ഉൾക്കൊള്ളാനുള്ള ശേഷി ടെലിഗ്രാമിനുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് 30 ലക്ഷം അധിക ഉപയോക്താക്കൾ ടെലിഗ്രാമിന് ലഭിച്ചതായി പവേല്‍ ദുറോവ് വ്യക്തമാക്കിയത്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൽ ടെലഗ്രാമിൽ സുരക്ഷിതമായിരിക്കും എന്നും പവേല്‍ ടെലിഗ്രം ചാനലിലൂടെ വ്യക്തമാക്കി.

17 മണിക്കൂർ നേരമാണ് ഫെയിസ്ബുക്കും വാട്ട്സ്‌ആപ്പും ഇൻസ്റ്റഗ്രാമും ഒരുമിച്ച് പണിമുടക്കിയത്. സെവർ മാറ്റമാണ് ഫെയിസ്ബുക്കിന്റ്യെ മുഴുവൻ സോഷ്യൽ മീഡിയ പ്ലാഫോമ്മുകളും ഒരുമിച്ച് നിശ്ചലമാകാൻ കാരണം എന്ന് ഫെയിസ്ബുക്ക് ഔദ്യോഗിക വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നു. ഫെയിസ്ബുക്കും ഇൻസ്റ്റഗ്രാമും വാട്ട്സ് ആപ്പുമെല്ലാം ഇപ്പോൾ നൽകുന്ന ഫീച്ചറുകൾ വർഷങ്ങൾക്ക് മുൻപേ കൊണ്ടുവന്ന സോഷ്യൽ മിഡിയ പ്ലാറ്റ്ഫോമാണ് ടെലിഗ്രാം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :