64 എംപി ക്വാഡ് റിയർ ക്യാമറ, 48 എംപി, ഡ്യുവൽ സെൽഫി ക്യാമറ: ടെക്നോ കാമൺ 16 പ്രീമിയർ വിപണിയിൽ

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 14 ജനുവരി 2021 (15:28 IST)
ക്യമറയക്ക് കൂടുതൽ പ്രാധാന്യം നൽകിയുള്ള പുത്തൻ സ്മാർട്ട്ഫോണിനെ വിപണിയിൽ എത്തിച്ച് ടെക്നോ. കാമൺ സീരിൽ 16 പ്രീമിയർ എന്ന മോഡലിനെയാണ് ടെക്നോ പുതുതായി ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. 8 ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിൽ എത്തിയ സ്മാർട്ട്ഫോണിന് 16,999 രൂപയാണ് വില. ജനുവരി 16ന് ഫ്ലിപ്കാർട്ടിൽ വിൽപ്പനയ്ക്കെത്തും. 6.85 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയിലാണ് സ്മാർട്ട്ഫോൺ പുറത്തിറങ്ങിയിരിക്കുന്നത്.

64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ്, 2 മെഗാപിക്സൽ വീഡിയോ, 2 മെഗാപിക്സൽ ലോ ലൈറ്റ് എന്നിവ ഉൾപ്പെടുന്ന ക്വാഡ് ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്. 48 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉൾപ്പെടുന്ന സെൽഫി ക്യാമറകളാണ് മറ്റൊരു സവിശേഷത. മീഡിയടെക്കിന്റെ ഹീലിയോ ജി90ടി പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്തുപകരുന്നത്. ആൻഡ്രോയിഡ് 10ലാണ് സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. 18W ഫാസ്റ്റ് ചാർജിങ് സംവിധാനമുള്ള 4,500 എംഎഎച്ചാണ് ബാറ്ററി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :