അഭിറാം മനോഹർ|
Last Modified ഞായര്‍, 5 മാര്‍ച്ച് 2023 (10:44 IST)
ഉപഭോക്താക്കളെ അത്ഭുതപ്പെടുത്തികൊണ്ട് പുതിയ ഫീച്ചറുകളുടെ ഒരു പരമ്പര തന്നെ തീർത്തിരിക്കുകയാണ് ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായ വാട്ട്സാപ്പ്. ഇപ്പോഴിതാ ഏറ്റവും അവസാനമായി ഒരേസമയം ഒന്നിലധികം വാട്ട്സാപ്പ് ഓപ്ഷനുകൾ ഉപയോഗിക്കാനുള്ള സംവിധാനമാണ് കമ്പനി അവതരിപ്പികുന്നത്. ചാറ്റ് ചെയ്യുമ്പോൾ തന്നെ മറ്റ് വാട്ട്സാപ്പ് ഫീച്ചറുകൾ കൂടി ടാബ്ലെറ്റിൽ ഉപയോഗിക്കാൻ കഴിയും എന്നതാണ് ഇതിൻ്റെ പ്രത്യേകത. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചർ അവതരിപ്പിക്കുന്നത്.
നിലവിൽ മറ്റൊരാളുമായി ചാറ്റ് ചെയ്യുമ്പോൾ തന്നെ ആ ചാറ്റിനെ ബാധിക്കാത്ത തരത്തിൽ മറ്റ് ചാറ്റുകളിലേക്ക് സ്വിച്ച് ചെയ്യാനും നിലവിലെ ചാറ്റിൽ നിന്ന് പുറത്ത് കടക്കാതെ മറ്റ് വാട്ട്സാപ്പ് ഫീച്ചറുകൾ ഉപയോഗിക്കാനും ഇതോടെ ഉപഭോക്താവിന് സാധിക്കും. നിലവിൽ ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ടാബുകളിൽ ഫേംവെയർ വേർഷൻ 2.23.5.9 ലേക്ക് അപ്ഡേറ്റ് ചെയ്യുന്നവർക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.