Last Modified വ്യാഴം, 4 ഏപ്രില്‍ 2019 (20:19 IST)
ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി 15കാരിയായ മകളെ നിരന്തരം പീഡനത്തിന് ഇരയാക്കിയ രണ്ടാനച്ഛന് ജീവപര്യന്തം തടവിന് ശിക്ഷിച്ച് പ്രത്യേക പോക്സോ കോടതി. പോക്സോ നിയമത്തിലെ 9, 10 വകുപ്പുകളും ഇന്ത്യൻ പീനൽ കോഡിലെ 328ആം വകുപ്പ് പ്രകാരവും പ്രതി കുറ്റം ചെയ്തതായി കോടതി കണ്ടെത്തുകകയായിരുന്നു.
2017ൽ പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടി സ്കൂൾ വിട്ട് വരുന്ന സമയത്ത്
രണ്ടാനച്ഛൻ മാത്രമാണ് വീട്ടിലുണ്ടാവാറ്, 15കാരി വീട്ടിലെത്തുന്നതിന് മുൻപ് സൈക്ലിംഗിനോ മറ്റു ആവശ്യങ്ങൾക്കോ പണം നൽകി പെൺകുട്ടിയുടെ സഹോദരൻമാരെ വീട്ടിൽ നിന്നും പ്രതി അകറ്റി നിർത്തും.
തുടർന്ന് സ്കൂളിൽ നിന്നും മടങ്ങിയെത്തുന്ന പെൺകുട്ടിക്ക് ജ്യൂസിൽ മയക്കുമരുന്ന് നൽകി ബോധരഹിതയാക്കിയ ശേഷമാണ് രണ്ടാനച്ഛൻ പീഡനത്തിനിരയാക്കി വന്നിരുന്നത്. ജ്യൂസ് കുടിച്ചാലുടൻ ക്ഷീണിതയാകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പെൺകുട്ടി സംശയം തോന്നി തുടർന്ന് ഒരു ദിവസം രണ്ടാനച്ഛൻ നൽകിയ ജ്യൂസ് പെൺകുട്ടി കുടിച്ചില്ല.
ഇതോടെയാണ് താൻ നിരന്തരം പീഡനത്തിന് ഇരയാകുന്നതായി പെൺകുട്ടി തിരിച്ചറിയുന്നത്. പെൺകുട്ടി എതിർത്തതോടെ പ്രതി ബലമായി പീഡിപ്പികുകയും, പുറത്തുപറഞ്ഞാൽ അമ്മയെ കൊലപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു, ഭീഷണി ഭയന്ന് സംഭവങ്ങൾ പെൺകുട്ടി പുറത്തുപറഞ്ഞിരുന്നില്ല. പീഡനത്തെ തുടർന്ന്
പിന്നീട് പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നത്.