ഡാർക്ക് വെബിലെ കുറ്റകൃത്യങ്ങൾ കണ്ടെത്താൻ സൈബർ ക്രൈം ഇന്വെസ്റ്റിഗേഷൻ ഡിവിഷൻ തുടങ്ങി കേരളം, രാജ്യത്ത് ആദ്യം

അഭിറാം മനോഹർ| Last Modified ഞായര്‍, 5 സെപ്‌റ്റംബര്‍ 2021 (08:41 IST)
സൈബർ അധിഷ്ടിത അന്വേഷണം ഏകോപിക്കാനും സാങ്കേതിക വിദഗ്‌ധരുടെ സേവനങ്ങൾ ലഭ്യമാക്കാനുമായി സംസ്ഥാനത്ത് സൈബർ ക്രൈം ഇന്വെസ്റ്റിഗേഷൻ ഡിവിഷൻ വൈകാതെ
നിലവിൽ വരും. ഇന്ത്യയിൽ ഇതാദ്യമായാണ് ഇത്തരത്തിലൊരു സാങ്കേതിക വിഭാഗം വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഡാർക്ക് വെബിൽ ഫലപ്രദമായി പോലീസ് നടപടികൾ സ്വീകരിക്കുവാൻ ആവശ്യമായ സോഫ്റ്റ്‌വെയർ നിർമിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഓൺലൈൻ ഹാക്കത്തോൺ മേളയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാർക്ക് വെബിലെ കുറ്റങ്ങൾ വിശകലനം ചെയ്യാനായി നിർമിച്ചെടുത്ത ഗ്രാപ്‌നെൽ 1.0 എന്ന സോഫ്റ്റ്‌വെയറിന്റെ പ്രൊജക്‌ട് ലോഞ്ചും മുഖ്യമന്ത്രി നിർവഹിച്ചു. ഈ സോഫ്‌റ്റ്വെയറിലൂടെ ഡാർക്ക് വെബിലെ ക്രിമിനൽ കുറ്റകൃത്യങ്ങൾ കണ്ടെത്താൻ സാധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :