സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കള്‍ക്കൊരു സന്തോഷ വാര്‍ത്ത; ഒരാഴ്ചവരെ ഫോണില്‍ ചാര്‍ജ് നിലനിര്‍ത്താം!

കാലിഫോര്‍ണിയ| rahul balan| Last Updated: വെള്ളി, 12 ഫെബ്രുവരി 2016 (17:58 IST)
അമേരിക്കയില്‍ ലാസ് വേഗാസില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രിക് ഷോയില്‍ കണ്ടെത്തേണ്ട ടെക്നോളജി ലിസ്റ്റില്‍ ഏറ്റവും മുന്നിലായിരുന്നു സ്മാര്‍ട്ട്ഫോണിലെ ചാര്‍ജ് നിലനിര്‍ത്തുന്നത്. അത്തരമൊരു ബാറ്ററിക്കായുള്ള പരീക്ഷണത്തിലാണ് 27 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ബ്രിട്ടീഷ് ഇന്റലിജന്റ് എനര്‍ജി(ബി ഐ ഇ) എന്ന ബ്രിട്ടീഷ് കമ്പനി.

ഒരു സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണ കമ്പനിയുമായി ചേര്‍ന്നാണ് ബിഐഇ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പരീക്ഷണം വിജയിച്ചാല്‍ ദിവസങ്ങളോളം ചാര്‍ജ് നീണ്ടു നില്‍ക്കുന്ന ബറ്ററി നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ഇതിനായി ഹൈഡ്രജന്‍ ഫ്യുയലുകള്‍ ഉപയോഗിക്കനാണ് ഇവരുടെ ശ്രമം. സാധരണ ബാറ്ററികളില്‍ ഉപയോഗിക്കുന്ന ലിധിയം പോലെയല്ല ഹൈഡ്രജന്‍ ഫ്യുയലുകളുടെ പ്രവര്‍ത്തനം. ഹൈഡ്രജനും ഓക്സിജനും ഇടയില്‍ നടക്കുന്ന കെമിക്കല്‍ റിയാക്ഷന്റെ ഭാഗമായാണ് ഊര്‍ജം ഉല്‍പ്പാദിക്കപ്പെടുന്നത്.

എന്നാല്‍ ഇതിന്റെ ഭാഗമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വെള്ളം ഫോണിന് കേടുപാടുകള്‍ വരാതെ പുറം തള്ളുക എന്നതാണ് പരീക്ഷണത്തിന്റെ പ്രധാന വെല്ലുവിളി. ഇത്തരം ബാറ്ററികള്‍ ചാര്‍ജു ചെയ്യുന്നതാണ് മറ്റൊരു വെല്ലുവിളി. സാധാരണ ബാറ്ററികള്‍ പോലെ ഇലട്രിക് പ്ലഗിലൂടെയല്ല ഇത് ചാര്‍ജ് ചെയ്യേണ്ടത്. സെല്ലിലുള്ള ഹൈഡ്രജന്‍ മാറ്റേണ്ടതുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :