ഇന്ത്യക്കാര്‍ കോളനി വിരുദ്ധരാവരുതെന്ന് ഫേസ്ബുക്ക് ബോര്‍ഡംഗം: പരാമര്‍ശം ട്രായിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍

ന്യൂഡല്‍ഹി| rahul balan| Last Modified ബുധന്‍, 10 ഫെബ്രുവരി 2016 (17:35 IST)
ടെലികോം അതോറിറ്റിക്കെതിരെ വിമര്‍ശനവുമായി ഫേസ്ബുക്ക് ബോര്‍ഡ് അംഗം മാര്‍ക്ക് ആന്‍ഡേഴ്‌സണ്‍. വ്യത്യസ്ത നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കരുതെന്ന് ടെലികോം അതോറിറ്റി ഉത്തരവിറക്കിയതിനു പിന്നാലെയാണ് ആന്‍ഡേഴ്‌സന്റെ പ്രതികരണം.

സംഭവം വിവാദമായതോടെ ആന്‍ഡേഴ്‌സണ് ട്വീറ്റ് പിന്‍വലിച്ചു. എന്നാല്‍ അതിന്റെ പകര്‍പ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിചരിക്കുന്നുണ്ട്. ‘കോളനിവിരുദ്ധത പതിറ്റാണ്ടുകളായി ഇന്ത്യയുടെ സാമ്പത്തിക മേഖലക്ക് ഭീഷണിയാണ്. എന്തുകൊണ്ട് ഇപ്പോള്‍ അത് നിര്‍ത്തിക്കൂടാ?’ - എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ഫേസ്ബുക്ക് സി ഇ ഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്റെ ഫ്രീബെയ്‌സിക് എന്ന സൗജന്യ ഇന്റര്‍നെറ്റ് പദ്ധതി ഇന്ത്യയില്‍ നടപ്പാക്കാനാകില്ലെന്ന് ട്രായിയുടെ പുതിയ ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. ഇതിനെതിരെയുള്ള പ്രതികരണമായിരുന്നു ആന്‍ഡേഴ്‌സന്റേത്.

അതേസമയം, സംഭവം വിവാദമായതോടെ ഇന്ത്യന്‍
സാമ്പത്തിക രംഗത്തേക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് ആന്‍ഡേഴ്‌സണ് ട്വിറ്ററില്‍ അറിയിച്ചു. ഫേസ്ബുക്ക് അടക്കമുള്ള വമ്പന്‍ കമ്പനികള്‍ക്ക് നിരാശയുണ്ടാക്കുന്ന വിധിയായിരുന്നു ട്രായിയുടേത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :