നൂറ്റാണ്ടിന്റെ ഇടിയില്‍ മെയ്‌വെതറിന് വിജയം

ലാസ് വേഗാസ്| JOYS JOY| Last Modified ഞായര്‍, 3 മെയ് 2015 (10:31 IST)
നൂറ്റാണ്ടിന്റെ ബോക്‌സിംഗ് പോരാട്ടത്തില്‍ അമേരിക്കന്‍ താരം ഫ്ലോയിഡ്
മേയ്‌വെതറിന് വിജയം. ഫിലിപ്പിന്‍സിന്റെ മാനി പക്വിയാവോയെ പരാജയപ്പെടുത്തിയാണ് മെയ്‌വെതര്‍ ജേതാവായത്. ലോകത്തിലെ ഏറ്റവും സമ്മാനതുകയുള്ള മത്സരമാണ് ലാസ് വേഗാസിലെ ഗ്രാൻഡ് ഗാർഡൻ അരീനയില്‍ നടന്നത്.

അതേസമയം, വിജയിയായി മെയ്‌വെതറിനെ പ്രഖ്യാപിച്ചപ്പോള്‍ കാണികള്‍ അത് കൂക്കു വിളിയോടെയാണ് സ്വീകരിച്ചത്. ചരിത്രത്തിലെ ഏറ്റവും പ്രതിഫലത്തുകയുള്ള കായിക മ‍ത്സരത്തില്‍ 700 കോടി രൂപയാണ്​ സമ്മാനമായി

47 മ‍ത്സരങ്ങളില്‍ 47ലും വിജയം നേടിയാണ് മെയ്‌വെതര്‍ ലാസ് വേഗാസിലെത്തിയത്. ഫിലിപ്പീന്‍സുകാരനായ പാക്വിയാവോ 67 പോരാട്ടങ്ങളില്‍ അഞ്ചു തവണ തോല്‍വി രുചിച്ചിട്ടുണ്ടായിരുന്നു.

സ്വഭാവം കൊണ്ടും, കായിക പരിശീലനം വഴിയും
രണ്ടു ധ്രുവങ്ങളിലാണ്
ഇരുവരും. മെയ് വെതർ വഴക്കാളിയും തന്‍റേടിയുമായാണ്
അറിയപ്പെടുന്നതെങ്കിൽ, മാനി സൗമ്യനും ശാന്തശീലനുമാണ്.
കാമുകിയെ മക്കളുടെ മുന്നിലിട്ട്​ തല്ലിച്ചതച്ചതിന് രണ്ടുമാസം ജയില്‍ കിടന്നിട്ടുള്ളയാളാണ്​ മെയ് വെതര്‍. എന്നാല്‍ ഫീലിപ്പീന്‍സില്‍ മികച്ച ജനപിന്തുണയുള്ള പാക്വിയാവോ അടുത്ത പ്രസിഡന്റാകും എന്ന പ്രതീക്ഷിക്കുന്ന വ്യക്തിയാണ്​.
മത്സരത്തിന്‍റെ പ്രചാരണം കൊഴിപ്പിക്കാൻ പക്വിയാവോയെ
നന്മയുടെ പ്രതീകമായും മെയ് വെതറെ തിന്മയുടെ ആൾരൂപമായുമാണ് ചിത്രീകരിക്കുന്നത്. എന്നാല്‍ മ‍ത്സരം നന്മ-തിന്മകളുടെ മ‍ത്സരമല്ലെന്നും റിങിലെ മികച്ചവന്‍ ആരാണെന്നറിയുന്നതിനുള്ള പോരാട്ടമാണെന്നും മെയ്​പെതര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :