നെറ്റ്ഫ്ളിക്സിനും ആമസോണിനും ഇനി കളി കണ്ടുനിൽക്കാം, ജിയോ സിനിമ പ്രീമിയം വെറും 29 രൂപയ്ക്ക്, 89 രൂപയ്ക്ക് ഫാമിലി പ്ലാൻ!

Jio Cinema,OTT
അഭിറാം മനോഹർ| Last Modified വ്യാഴം, 25 ഏപ്രില്‍ 2024 (14:30 IST)
Jio Cinema,OTT
തങ്ങളുടെ ഏറ്റവും പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ പ്രഖ്യാപിച്ച് ജിയോ സിനിമ. പ്രതിമാസം 29 രൂപ മുതലാണ് പ്രീമിയം പ്ലാനുകള്‍ ആരംഭിക്കുന്നത്. പ്രതിമാസം 89 രൂപ നിരക്കില്‍ 4 ഡിവൈസുകളില്‍ സ്ട്രീം ചെയ്യാവുന്ന ഫാമിലി പ്ലാനും പ്രഖ്യാപിച്ചിട്ടുണ്ട്. 4 കെ സ്ട്രീമിംഗ് മികച്ച ഓഡിയോ അനുഭവം, ഓഫ്‌ലൈനായും കാണാനുള്ള പരസ്യരഹിതമായ കാഴ്ചാനുഭവമാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്.

പുതിയതായി ജിയോ നിര്‍മിക്കുന്ന എക്‌സ്‌ക്ലൂസീവായ വെബ് സീരീസുകള്‍,ഹോളിവുഡ് സിനിമകള്‍ എന്നിവ ജിയോ പ്ലാറ്റ്‌ഫോമിലുണ്ടാകും. കൂടാതെ ഇപ്പോള്‍ നടന്നുകൊണ്ടിരികുന്ന ഐപിഎല്‍ മത്സരങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ സ്ട്രീമിംഗും ലഭിക്കും. പരസ്യം വരുന്ന ഇത്തരം ലൈവ് സ്ട്രീമിംഗുകള്‍ സൗജന്യമായി തന്നെ തുടരുമെന്നാണ് അറിയുന്നത്. പരസ്യരഹിത സേവനങ്ങളെല്ലാം തന്നെ പ്ലാനുകള്‍ എടുത്താല്‍ മാത്രമെ ലഭ്യമാവുകയുള്ളു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :