എ ഐ ഫോട്ടോ എഡിറ്ററും, ചാറ്റ്ബോട്ടും: വാട്ട്സാപ്പ് അടിമുടി മാറുന്നു, പുത്തൻ ഫീച്ചറുകൾ ഉടനെയെത്തും

അഭിറാം മനോഹർ| Last Modified തിങ്കള്‍, 25 മാര്‍ച്ച് 2024 (18:48 IST)
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള എ ഐ ഫോട്ടോ എഡിറ്റിങ് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്ട്‌സാപ്പ്. ഇതിന് പുറമെ മെറ്റ എ ഐ സേവനത്തിനോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള സംവിധാനവും ഉള്‍പ്പെടുത്താനാണ് വാട്ട്‌സാപ്പ് ശ്രമിക്കുന്നത്. വാട്ട്‌സാപ്പ് ഫീച്ചര്‍ ട്രാക്കര്‍ വെബ്‌സൈറ്റായ വാബീറ്റ ഇന്‍ഫോയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. വാട്ട്‌സാപ്പിന്റെ വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 2.24.7.13 അപ്‌ഡേറ്റിലാണ് എഐ ഫീച്ചറുകളുമായി ബന്ധപ്പെട്ട് കോഡ് കണ്ടെത്തിയത്.

നിര്‍മാണഘട്ടത്തിലാണ് ഫീച്ചര്‍ എന്നതിനാല്‍ ബീറ്റാ ഉപഭോതാക്കള്‍ക്കും ഈ അപ്‌ഡേഷനുകള്‍ ലഭ്യമായിട്ടില്ല. ഒരു ചിത്രം അയയ്ക്കുന്നതിന് മുന്‍പ് എ ഐ സഹായത്തോടെ എഡിറ്റ് ചെയ്യാനുള്ള സൗകര്യമാകും വാട്ട്‌സാപ്പ് ഒരുക്കുക. കൂടാതെ എ ഐ അടിസ്ഥാനമാക്കി ചാറ്റ് ജിപിടിക്ക് സമാനമായ ചാറ്റ്‌ബോട്ട് സേവനം കൂടി വാട്ട്‌സാപ്പിന്റെ അപ്‌ഡേറ്റുകളിലുണ്ടാകും. ബീറ്റാ ഉപഭോക്താക്കള്‍ക്കാകും ആദ്യം ഈ സേവനം ലഭ്യമാവുക. ഐ ഒ എസ് ഉള്‍പ്പടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും അതിന് ശേഷം സേവനം ലഭ്യമാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :