ഉത്സവകാല വിൽപന: ഇന്ത്യക്കാർ വാങ്ങിയത് 65,000 കോടിയുടെ ഉത്‌പന്നങ്ങൾ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 15 നവം‌ബര്‍ 2021 (20:52 IST)
കൊവിഡ് ഭീഷണിയിൽ കടകൾ പൂട്ടിയ സാഹചര്യത്തിൽ നേട്ടം കൊയ്‌ത് ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ. കൺസൽറ്റിങ് സ്ഥാപനമായ റെഡ്സീറിന്റെ കണക്കുപ്രകാരം 2021ലെ ഇതുവരെയുള്ള ഉത്സവകാല വിൽപനകളിലൂടെ വിവിധ ഷോപ്പിങ് സൈറ്റുകൾ നടത്തിയത് 65,000 കോടിയുടെ കച്ചവടമാണ്.

കഴിഞ്ഞ വർഷം 52,000 കോടി രൂപയുടെ വിൽപ്പനയാണ് ഉത്സവകാലത്ത് നടന്നത്. ആകെ വിൽപനയുടെ 62 ശതമാനവും ഫ്ലിപ്‌കാർട്ടിലൂടെയാണ്. സ്മാർട് ഫോണുകളാണ് ഈ വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത്. ആകെ വിൽപനയുടെ മൂന്നിലൊന്നും സ്മാർട് ഫോണുകളാണ്.

ആകെ വിൽപന കഴിഞ്ഞ വർഷത്തെക്കാൾ 25 ശതമാനം വർധിച്ചത് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് സഹായകരമായി. ഷോപ്പിങിൽ 57 ശതമാനം രണ്ടാം നിര നഗരങ്ങളിലായിരുന്നു എന്നത് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ കൊവിഡ് കാലത്ത് കൈവരിച്ച വളർച്ചയെ കാണിക്കുന്നുവെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :