അഭിറാം മനോഹർ|
Last Modified തിങ്കള്‍, 15 നവംബര്‍ 2021 (20:48 IST)
ഭാവിയുടെ ലോകമായ മെറ്റാവേഴ്‌സ് സംവിധാനമൊരുക്കി ഒരു മെറ്റാവേഴ്‌സ് കമ്പനിയായി പരിണമിയ്ക്കാനുള്ള അണിയറ നീക്കങ്ങളിലാണ് മെറ്റാ എന്നറിയപ്പെടുന്ന പഴയ ഫെയ്‌സ്ബുക്ക്. ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യകളിലൂന്നിയ പ്രവര്‍ത്തനങ്ങളിലാണ് കമ്പനി നിലവിൽ ശ്രദ്ധയൂന്നുന്നത്.
ഇതിനാൽ ഒരു ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റ് നിര്‍മിക്കുന്നതിനുള്ള
പ്രൊജക്ട് കാംബ്രിയയുമായി മുന്നോട്ട് പോവുകയാണ് നിലവിൽ ഫെയ്‌സ്‌ബുക്ക്. ഇപ്പോളിതാ ഓഗ്മെന്റഡ് റിയാലിറ്റി / വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് നിർമിക്കാൻ ടെക് ഭീമനായ ആപ്പിളും രംഗത്തിറങ്ങുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.
1, 48,952 രൂപയാണ് ആപ്പിളിന്റെ ഈ ഹെഡ്‌സെറ്റിന് വില വരുമെന്ന് പ്രതീക്ഷിക്കുന്നത്. മെറ്റായുടെ കാംബ്രിയയ്‌ക്ക് മുൻപ് 2022ൽ തന്നെ ഇത് അവതരിപ്പിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം ഇന്ന് നിലവിലുള്ള ഒക്യുലസ് റിഫ്റ്റ് 2, റിഫ് 3 ഹെഡ്‌സെറ്റുകളിൽ നിന്നും വ്യത്യസ്‌തമായാണ് കാംബ്രിയ ഒരുങ്ങുന്നത്.