സ്മാർട്ട് ഫോണുകൾക്കായി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുമായി ജിയോമാർട്ട് ഡിജിറ്റൽ സ്റ്റോർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 9 ഓഗസ്റ്റ് 2021 (21:41 IST)
സ്മാർട്ഫോൺ, ഇലക്ട്രോണിക് വിപണിയിൽ ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ ഓണ്‍ലൈൻ ഭീമന്മാരെ മറികടക്കാനൊരുങ്ങി റിലയൻസ് ജിയോ‌മാർട്ട്. പലചരക്ക് മുതൽ വസ്ത്രങ്ങൾ വരെയുള്ള ഫാഷൻ ഉപഭോക്തൃ വസ്തുക്കളുടെ ഇ-കൊമേഴ്‌സ് ബിസിനസിൽ ശക്തരായ റിലയൻസ് ഇലക്ട്രോണിക്സ് രംഗത്തും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരുങ്ങുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്.

പുറത്ത് വരുന്ന വാർത്തകൾ പ്രകാരം ഇലക്‌ട്രോണിക്‌സ് വിപണിയിലെ ആമസോൺ,ഫ്ലിപ്‌കാർട്ട് എന്നിവയെ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് റിലയൻസ്. ഇതിന്റെ ഭാഗമായി ഇന്ത്യയിലുടനീളം 8,000 പുതിയ സ്റ്റോറുകൾ തുറക്കും.റിലയൻസ് ജിയോമാർട്ടിന്റെ ഇ-കൊമേഴ്‌സ് പലചരക്ക് ബിസിനസിൽ 4 ലക്ഷത്തിലധികം പ്രതിദിന ഓർഡറുകളാണ് ലഭിക്കുന്നത്. എതിരാളികളായ ബിഗ്‌ബാസ്ക്കറ്റിനെയാണ് റിലയൻസ് മറികടന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :