ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി റിയൽ‌മി 3

Last Modified തിങ്കള്‍, 25 മാര്‍ച്ച് 2019 (19:02 IST)
ഗിന്നസ് വേൾഡ് റെക്കോർഡ് ബുക്കിൽ ഇടം നേടി ഓപ്പോയുടെ ഉപ ബ്രാൻഡായ റിയൽമിയുടെ റിയൽമി 3 സ്മാർട്ട്ഫോൺ. 1024 റിയൽ‌മി സ്മാർട്ട്ഫോണുകൾ ഉപയോഗിച്ച് ഏറ്റവും വലിയ മൊബൈൽ ഫോൺ വാചകമെഴുതിയാണ് റിയൽമി ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചത്.

ഹോളി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിലാണ്
സ്മാർട്ട്ഫോണുകൾകൊണ്ടുള്ള ഏറ്റവും വലിയ വാചകം എഴുതിയത്. ‘പ്രൌഡ് ടു ബി യങ്ങ്‘ എന്നാണ് റിയൽ മി 3 സ്മാർട്ട്ഫോണുകൾ കൊണ്ട് എഴുതിയ വാചകം. റിയല്‍മീ 3 റേഡിയന്റ് ബ്ലൂ മാത്രമാണ് ഇതിനായി ഉപയോഗിച്ചത്.

ഇന്ത്യയിൽ വളരെ വേഗത്തിലാണ് റിയൽമി ഉപയോക്താക്കൾ ഏറ്റെടുത്തത്. റിയൽമി 1, റിയൽ‌മി 2 എന്നീ മോഡലുകൾ വലിയ വിജയമായതിന് പിന്നാലെയാണ് റിയൽമി 3യെ ഈ വർഷം ഓപ്പോ ഇന്ത്യയിൽ അവതരിപ്പിച്ചത്. 6.2
ഇഞ്ച് എച്ച് ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.

13 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ സെക്കൻഡറി സെൻസർ എന്നിവ അടങ്ങിയ ഡ്യുവൽ റിയൽ ക്യാമറകളാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 2.1 GHz ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ P70 പ്രോസസറാണ് ഫോണിന്റെ കരുത്ത്. 4230 എം
എ എച്ചാ‍ണ് ബാറ്ററി ബാക്കപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :