ഹൈദെരാബാദിനെതിരെ ഗെയിൽ കളിയ്ക്കണം എന്ന് ആഗ്രഹിച്ചു, പക്ഷേ...: കാരണം വെളിപ്പെടുത്തി പഞ്ചാബ് പരിശീലകൻ അനിൽ കുംബ്ലെ

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2020 (12:30 IST)
തുടർ പരാജയങ്ങൾക്ക് പിന്നാലെയാണ് കിങ്സ് ഇലവൻ പഞ്ചാബ് ഇന്നലെ സൺറൈസേഴ്സ് ഹൈദെരാബാദിനെതിരെ കളിയ്ക്കാൻ ഇറങ്ങിയത്. പഞ്ചാബിനെതിരെ കളിക്കളത്തിൽ എത്തും എന്നാണ് പഞ്ചാബ് ആരാധകർ കരുതിയത്. അതുണ്ടായില്ല എന്നുമാത്രമല്ല 69 റൺസിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങുകയും. ചെയ്തു. കളിച്ച ആറു മത്സരത്തിൽ അഞ്ചിലും പഞ്ചാബ് പരാജയപ്പെട്ടു. ഹൈദെരാബാദിനോടും പരാജയം ഏറ്റുവാങ്ങിതോടെ എന്തുകൊണ്ട് ഗെയിലിനെ കളത്തിൽ ഇറക്കിയില്ല എന്ന ചോദ്യം ശക്തമായി.

അതിന് മറുപടിയുമായി എത്തിയിയ്ക്കുകയാണ് ഇപ്പോൾ പഞ്ചാബ് പരിശീലകൻ അനിൽ കുംബ്ലെ. ഗെയിലിന് ജലദോഷം ബാധിച്ചതിനാലാണ് ഹൈദെരാബാദിനെതിരെ പരിഗണിയ്ക്കാതിരുന്നത് എന്നാണ് കുംബ്ലെയുടെ വിശദീകരണം. 'പ്ലേയിങ് ഇലവനില്‍ ഗെയിൽ വേണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ ദൗര്‍ഭാഗ്യവശാല്‍ അത് സാധിച്ചില്ല' എന്ന് കുംബ്ലെ ട്വിറ്ററിൽ കുറിച്ചു. കോവിഡ് ചട്ടപ്രകാരം ജലദോഷം, പനി, തലവേദ തുടങ്ങിയ രോഗലക്ഷണമുള്ള ഒരു താരത്തെയും കളിപ്പിക്കാന്‍ സാധിയ്ക്കില്ല. .

ബാറ്റിങ് തകർച്ച നേരിടുന്ന പഞ്ചാബ് നിരയില്‍ ഗെയ്‌ലിന്റെ സാന്നിധ്യം ഇപ്പോള്‍ അനിവാര്യമാണ്. കെ എല്‍ രാഹുലിനൊപ്പം ഗെയ്ല്‍ എത്തുന്നതോടെ അത് ടീമിന് വലിയ രീതിയിൽ ഗുണം ചെയ്യും. കഴിഞ്ഞ സീസണിൽ ഉൾപ്പടെ ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് മികച്ചതാണ്. ഇതുകൂടാതെ വലംകൈ ഇടംകൈ ഓപ്പണിങ് കൂട്ടുകെട്ട് ബൗളർമാർക്ക് പ്രതിസന്ധി തീർക്കും. ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും ഒരുപോലെ തകർച്ച നേരിടുന്ന പഞ്ചാബിന് ഇനിയുള്ള മത്സരങ്ങൾ ഏറെ നിർണായകമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :