പബ്ജി ആരാധകരുടെ ശ്രദ്ധക്ക്, പബ്ജി കളിച്ചാൽ ഇനി ജെയിലിൽ കിടക്കേണ്ടിവരും !

Last Updated: ചൊവ്വ, 12 മാര്‍ച്ച് 2019 (16:21 IST)
രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ട് നഗരത്തിൽ പബ്ജി കളിച്ചാൽ ഇനി അനുഭവിക്കേണ്ടിവരും. പോലീസ് ഉത്തർവ് മൂലമാണ് പബ്ജി കളിക്കുന്നത് തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാക്കി മാറ്റിയിരിക്കുന്നത്. ഇതു സംബന്ധിച്ച് രാജ്കോട്ട് പൊലീസ് കമ്മീഷ്ണര്‍ മനോജ് അഗര്‍വാള്‍ പ്രത്യേക സർക്കുലർ പുറത്തി.

ഐ പി 188 വകുപ്പ് പ്രകാരം പബ്ജി കളിക്കുന്നതിന് മാർച്ച് 9 മുതൽ മാർച്ച് 30 വരെയാണ് രാജ്കോട്ട് പൊലീസ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് ലംഘിച്ച് പബ്ജി കളിക്കുന്നത് ശ്രദ്ധിയിപെട്ടാൽ 2000 രൂപ പിഴയോ, ഒരു മാസം തടവോ, അല്ലെങ്കിൽ രണ്ടും ചേർത്തോ ശിക്ഷ അനുഭവിക്കേണ്ടിവരും എന്ന് പൊലിസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്നാൽൽ പബ്ജി കളിക്കുന്നതിന് ഐ പി സി 188 പ്രകാരം വിലക്കേർപ്പെടുത്താവില്ല എന്നും ഗെയിം കളിക്കുന്നതിനിടെ അപകടമോ അക്രമങ്ങളോ ഉണ്ടായാൽ മത്രമേ ഈ നിയമ ബാധമാകൂ എന്നും നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പൊലീസ് ഉത്തരവിനെ വിമർശിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിക്കഴിഞ്ഞു. എന്നാൽ പരീക്ഷാ കാലമായതിനാൽ കുട്ടികളുടെ പരീക്ഷകളിലെ പ്രകടനത്തെ പബ്ജി ബാധിക്കാതിരിക്കാനുമാണ് ഇത്തരം ഒരു ഉത്തരവ് എന്നാണ് പൊലീസിന്റെ വിശദീകരണം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :