അവിഹിത ബന്ധമുണ്ടെന്ന് ഭർത്താവിന്റെ ആരോപണം; കലിമൂത്ത് ആർ പി എഫ് ഉദ്യോഗസ്ഥയായ ഭാര്യ സർവീസ് റിവോൾവർ ഉപയോഗിച്ച് ഭർത്താവിനുനേരെ വെടിയുതിർത്തു

Last Modified ചൊവ്വ, 12 മാര്‍ച്ച് 2019 (15:23 IST)
റായ്പൂർ: തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് ഭർത്താവിന്റെ ആരോപണത്തെ തുടർന്ന് റെയിൽ‌വേ സംരക്ഷണ സേനയിലെ ഉദ്യോഗസ്ഥ ഭർത്താവിന് നേരെ വെടിയുതിർത്തു. ഛത്തിസ്ഖഡിലെ ബലോദാബസാർ ഭട്ടാപര ജില്ലയിലാണ് സംഭവം നടന്നത്. ആർ പി എഫ് ഇൻസ്പെക്ടറായ സുനിതാ മിഞ്ച് എന്ന 39കാരിയാണ് തർക്കത്തിനിടെ ഭർത്താവിന് നേരെ വെടിയുതിർത്തത്.

സുനിത ഡ്യൂട്ടിയിലിരിക്കുമ്പോൾ റെയിൽ‌വേയിലെ തന്നെ ഉദ്യോഗസ്ഥനായ ഭർത്താവ് ദീപക് ശ്രീവാസ്തവ സുനിതയെ കാണാനേത്തി. സുനിതക്ക് പരപുരുഷ ബന്ധമുണ്ടെന്ന് ഇവിടെവച്ച് ദ്ദീപക്ക ആരോപിക്കുകയായിരുന്നു. ഇതോടെ ഇരുവരും തമ്മിൽ തർക്കത്തിലായി.

തർക്കത്തിനിടെ കലിമൂത്ത സുനിത സർവ്വീസ് റിവോൾവർ എടുത്ത് ദീപക്കിന് നേരെ നിറയോഴിക്കുകയായിരുന്നു. ദീപക്കിന്റെ ഇടുപ്പിൽ രണ്ട് വെടിയുണ്ടകൾ തറച്ചുകയറി. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ ആപത്തുണ്ടായില്ല. ദീപക് അപകടനില തരണം ചെയ്തിട്ടുണ്ട്. സുനിതയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :