പത്താം ക്ലാസിലെ പ്രണയം വിവാഹ ശേഷവും തുടർന്നു; രാത്രി പിൻ‌വാതിൽ വഴി വീട്ടിലെത്താൻ യുവതിയുടെ വാട്ട്സ്‌ആപ്പിൽ നിന്നും സന്ദേശമയച്ച് ഭർത്താവും സംഘവും കാത്തിരുന്നു, ജിബിനെ കൊലപ്പെടുത്തിയത് സ്ത്രീകളുടെ മുന്നിലിട്ട് ക്രൂരമായി മർദ്ദിച്ച്, പൊലീസിനോട് എ

Last Updated: ചൊവ്വ, 12 മാര്‍ച്ച് 2019 (15:56 IST)
കൊച്ചിയിൽ വർഗീസിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് വിവാഹിതയായ യുവതിയുമായുണ്ടയിരുന്ന പ്രണയ ബന്ധം. ജിബിനും യുവതിയും പത്താംക്ലാസുമുതൽ പ്രണയത്തിലായിരുന്നു. എന്നാൽ ഇരുവരും വ്യത്യസ്ഥ മതത്തിലായിരുന്നതിനാൽ ബന്ധുക്കൾ വിവാഹത്തിന് സമ്മദിച്ചിരുന്നില്ല. യുവതിയെ ഇതോടെ വിവാഹം ചെയ്ത് അയക്കുകയും ചെയ്തു.

വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുടെ അമ്മയായിട്ടും ഇരുവരും തമ്മിൽ ബന്ധം തുടർന്നിരുന്നു. ഇതിനെ ചൊല്ലി പലതവണ യുവതിയും ഭർത്താവുമയി പ്രശ്നങ്ങൾ ഉണ്ടയിരുന്നു. യുവതിയുടെ ഭർത്താവ് ജിബിനെ പല തവണ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. എന്നിട്ടും ഇരുവരും ബന്ധം തുടർന്നതോടെ യുവതിയെ ഭർത്താവ് വീട്ടിലേക്ക് തിരിക അയച്ചിരുന്നു. എന്നാൽ പിന്നീട് യുവതിയുടെ വീട്ടുകാർ പ്രശ്നം രമ്യമായി പരിഹരിച്ചു.

ഇരുവരും വീണ്ടും ബന്ധം തുടരുന്നു എന്നറിഞ്ഞ ഭർത്താവ് ഗൾഫിൽ നിന്നും നാട്ടിലെത്തിയിരുന്നു. ഇരുവരുടെയും ബന്ധം അവസാനിപ്പിക്കുന്നതിനായി ആസൂത്രിതമായി നടത്തിയ ആക്രമണമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവദിവസം രാത്രി യുവതിയുടെ വീട്ടിലെത്തിയ ജിബിനെ യുവതിയുടെ സഹോദര‌ന്മാർ ഭീഷണിപ്പെടുത്തി വിട്ടയച്ചിരുന്നു,

എന്നാൽ യുവാവിനെ പിടികൂടി മർദ്ദിക്കുന്നതിനായി യുവതിയുടെ ഭർത്താവും ബന്ധുക്കളും ആസൂത്രിതമായി വീണ്ടും ജിബിനെ വിളിച്ചുവരുത്തുകയായിരുന്നു. രാത്രി ഒരു മണിയോടെ വീടിന്റെ പുറകിലെ വാതിൽ വഴി എത്താൻ യുവതിയുടെ വാട്ട്സ്‌ആപ്പിൽ നിന്ന് സന്ദേശം അയച്ച് ഭർത്താവും ബന്ധുക്കളും, അയൽക്കാരും കാത്തുനിന്നു. ഇതോടെ ജിബിൻ സ്കൂട്ടറിലെത്തി വീടിന്റെ മതിൽ ചാടിക്കടന്ന് അടുക്കള വാതിൽ വഴി ഉള്ളി കയറി.

ജിബിൻ വീട്ടിലെത്തിയതോടെ പിടികൂടി വീടിന്റെ സ്റ്റെയർ കെയിസിന്റെ ഗ്രില്ലിൽ കെട്ടിയിട്ട് 14 പേർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വീട്ടിലെ സ്ത്രീകളുടെ മുന്നിലിട്ടായിരുന്നു ആക്രമണം. ഇരുമ്പ് വടികൊണ്ടും കൈകൊണ്ടുമുള്ള ആക്രമണത്തിൽ ജിബിന്റെ വാരിയെല്ലുകൾ തകർന്നു. ആന്തരിക രക്തസ്രാവമുണ്ടായതോടെ അതികം വൈകാതെ തന്നെ ജിബിൻ മരിച്ചു.

മരണം ഉറപ്പായതോടെ പ്രതികൾ ജിബിന്റെ മൃതദേഹം ഓട്ടോറിക്ഷയിൽ കയറ്റി പാലച്ചുവടെ റോഡരിൽ കൊണ്ടുവന്നിട്ടു. പ്രതികളിൽ മറ്റു ചിലർ ജിബിന്റെ സ്കൂട്ടറും സമീപത്ത് മറിച്ചിട്ടു. അപകടമരണം എന്ന് തോന്നിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. എന്നാൽ പ്രാധമിക പരിശോധനയിൽ തന്നെ സംഭവം കൊലപാതകമാണ് എന്ന് പൊലീസിന് വ്യക്തമായിരുന്നു. പിന്നീട് അസീസിന്റെ മകൻ മനാഫിനെ കസ്റ്റഡിയിൽ എടുത്തതോടെയാണ് സംഭവത്തിൽ പൊലീസിന് കൃത്യമായ ധാരണ ലഭിക്കുന്നത്. നടന്ന സംഭവങ്ങളെല്ലാം യുവതി കൃത്യമായി പൊലീസിനോട് പരഞ്ഞതോടെ പ്രതികളെല്ലാം കുടുങ്ങുകയായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :